Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജ്വല്ലറിയിൽനിന്ന്​​...

ജ്വല്ലറിയിൽനിന്ന്​​ സ്വർണമാലകളെടുത്ത്​ യുവാവ്​ ഓടിമറഞ്ഞു

text_fields
bookmark_border
ജ്വല്ലറിയിൽനിന്ന്​​ സ്വർണമാലകളെടുത്ത്​ യുവാവ്​ ഓടിമറഞ്ഞു
cancel
camera_alt

പന്തീരാങ്കാവിൽ ജ്വല്ലറിയിൽനിന്ന്​ മാല കവർന്ന്​ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചവരെ ക​ട​യു​ട​മ റോ​ഡി​ൽ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്നു

കോ​ഴി​ക്കോ​ട്​: ജ്വ​ല്ല​റി​യി​ൽ സ്വ​ർ​ണ​മാ​ല വാ​ങ്ങാ​ൻ ക​യ​റി​യ യു​വാ​വ്​ മൂ​ന്ന​ര പ​വ​ൻ തൂ​ക്ക​മു​ള്ള ര​ണ്ടു മാ​ല​ക​ളു​മാ​യി ഓ​ടി​മ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്​ പ​ന്തീ​രാ​ങ്കാ​വി​ൽ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​ക്ക്​ ര​ണ്ടി​നാ​ണ്​ സം​ഭ​വം.

മ​ണ​ക്ക​ട​വ്​ റോ​ഡി​ൽ കെ.​കെ. ജ്വ​ല്ല​റി​യി​ലാ​ണ്​ സ്വ​ർ​ണ​മാ​ല വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന 28 വ​യ​സ്സ്​​ തോ​ന്നി​ക്കു​ന്ന യു​വാ​വ്​ ക​യ​റി​യ​ത്. മാ​ല​ക​ൾ എ​ടു​ത്തു​ കാ​ണി​ക്കു​ന്ന​തി​നി​ടെ ര​ണ്ടു മാ​ല​ക​ളു​മാ​യി യു​വാ​വ്​ ക​ട​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്കോ​ടി.

പു​റ​ത്ത്​ ബൈ​ക്ക്​ സ്​​റ്റാ​ർ​ട്ട്​ ചെ​യ്​​ത്​ മ​റ്റൊ​രു യു​വാ​വ്​ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​ബൈ​ക്കി​ൽ ക​യ​റി​യാ​ണ്​ മോ​ഷ്​​ടാ​വ്​ ര​ക്ഷ​പ്പെ​ട്ട​ത്. ഉ​ട​മ രാ​മ​ച​ന്ദ്ര​ൻ പി​ന്നാ​ലെ ഓ​ടി പി​ടി​ച്ചെ​ങ്കി​ലും കു​ത​റി​യോ​ടി.

ര​ണ്ടു​ ത​വ​ണ​യാ​ണ്​ മോ​ഷ്​​ടാ​ക്ക​ളെ ഉ​ട​മ ത​ട​യാ​ൻ ശ്ര​മി​ച്ച​ത്. ര​ണ്ടു​ ത​വ​ണ​യും ഉ​ട​മ റോ​ഡി​ൽ വീ​ണു. പൊ​ലീ​സ്​ സ്​​ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsgold snatching
News Summary - The young man took the gold necklace from the jewellery and ran away
Next Story