Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളം ചോദിച്ചു...

വെള്ളം ചോദിച്ചു വീട്ടിലെത്തിയ യുവാവ് വീട്ടമ്മയുടെ സ്വർണമാല മോഷ്ടിച്ചു

text_fields
bookmark_border
theft case
cancel

എ​ക​രൂ​ൽ: കു​ടി​വെ​ള്ളം ചോ​ദി​ച്ച് വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്നു. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ പ​ര​പ്പി​ൽ ത​ള​പ്പ​റ്റ ചാ​ലി​ൽ സു​ധാ​ക​ര​ന്റെ ഭാ​ര്യ സ​രോ​ജി​നി​യു​ടെ (60) മൂ​ന്ന​ര പ​വ​ന്റെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ സു​ധാ​ക​ര​ൻ ജോ​ലി​ക്ക് പോ​യ​താ​യി​രു​ന്നു.

ഉ​സ്മാ​ന്റെ വീ​ട് അ​ന്വേ​ഷി​ക്കാ​നെ​ന്ന ഭാ​വേ​ന വീ​ട്ടി​ലെ​ത്തി​യ​യാ​ൾ കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ച​പ്പോ​ൾ വീ​ട്ട​മ്മ വെ​ള്ളം ന​ൽ​കി. പാ​ത്രം തി​രി​കെ വാ​ങ്ങി വീ​ട്ടി​ന​ക​ത്തേ​ക്ക് പോ​യ സ​രോ​ജി​നി​യു​ടെ പി​റ​കെ ഇ​യാ​ൾ വീ​ട്ടി​ന​ക​ത്തേ​ക്ക് ക​യ​റി ക​ഴു​ത്തി​ല​ണി​ഞ്ഞ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​ത്തു​വീ​ണ വീ​ട്ട​മ്മ​യു​മാ​യി മ​ൽ​പി​ടി​ത്ത​ത്തി​നി​ടെ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തു​മ്പോ​ഴേ​ക്കും മോ​ഷ്ടാ​വ് സ്ഥ​ലം വി​ട്ടി​രു​ന്നു. 200 മീ​റ്റ​ർ അ​ക​ലെ കാ​ത്തു​നി​ന്ന മ​റ്റൊ​രാ​ളോ​ടൊ​പ്പം സ്കൂ​ട്ട​റി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. 25 വ​യ​സ്സ് തോ​ന്നി​ക്കു​ന്ന പാ​ൻ​റ്സും ഷ​ർ​ട്ടും ധ​രി​ച്ച​യാ​ളാ​ണ് മോ​ഷ്ടാ​വെ​ന്ന് വീ​ട്ട​മ്മ പ​റ​ഞ്ഞു. പി​ടി​വ​ലി​ക്കി​ടെ പൊ​ട്ടി​യ മാ​ല​യു​ടെ ഒ​രു ക​ഷ​ണം വീ​ട്ടി​ൽ നി​ന്ന് ല​ഭി​ച്ചി​ട്ടു​ണ്ട്‌.

വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ വീ​ട്ട​മ്മ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft Newsstealing gold
News Summary - The young man came home asking for water and stole the housewifes gold necklace
Next Story