Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ
text_fieldsbookmark_border
കൂരാച്ചുണ്ട്: മൂന്നു കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ 27കാരിയെ അറസ്റ്റ് ചെയ്തു. 26കാരനായ കാമുകനും അറസ്റ്റിലായിട്ടുണ്ട്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കൂരാച്ചുണ്ട് സ്വദേശിനിയായ യുവതിയെയും യുവാവിനെയും വയനാട് വൈത്തിരിയിൽനിന്നാണ് പിടികൂടിയത്.
കഴിഞ്ഞ നാലാം തീയതിയാണ് യുവതിയെ കാണാതായത്. തുടർന്ന് വിദേശത്തുള്ള ഭർത്താവ് ആവശ്യപ്പെട്ടതുപ്രകാരം ബന്ധുക്കൾ പരാതി നൽകി. കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയതിന് ബാലാവകാശ നിയമപ്രകാരം യുവതിക്കെതിരെയും പ്രേരണക്കുറ്റത്തിന് യുവാവിനെതിരെയും കേസെടുത്തു.
Next Story

