യാത്രക്കിടെ വാൻ കത്തിനശിച്ചു
text_fieldsപാലാഴി മേൽപാലത്തിൽ അഗ്നിക്കിരയായ വാൻ അഗ്നിശമന സേന തീ അണക്കുന്നു
പന്തീരാങ്കാവ്: മലപ്പുറത്തുനിന്ന് കുന്ദമംഗലത്തേക്ക് ഇലക്ട്രിക് ഉപകരണങ്ങളുമായി വന്ന വാൻ കത്തിനശിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ ദേശീയപാതയിൽ പാലാഴി മേൽപാലത്തിലാണ് സംഭവം. കുന്ദമംഗലം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സൗണ്ട് സിസ്റ്റം ചെയ്യാൻ മലപ്പുറത്തുള്ള സ്വകാര്യ സ്ഥാപനത്തിൽനിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുമായി വരുകയായിരുന്ന വാനാണ് അഗ്നിക്കിരയായത്.
വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട് നിർത്തിയ ശേഷം വാഹനത്തിലുണ്ടായിരുന്നവർ ഉടൻ ഇറങ്ങി സാധനങ്ങൾ സുരക്ഷിതമായി മാറ്റി. മീഞ്ചന്ത, വെള്ളിമാടുകുന്ന് നിലയത്തിലെ അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫിസർമാരായ റോബി വർഗീസ്, സി.കെ. മുരളീധരൻ, അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ നാല് യൂനിറ്റ് വാഹനങ്ങൾ എത്തിയാണ് തീ അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

