Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവതിയുടെ ആത്മഹത്യ;...

യുവതിയുടെ ആത്മഹത്യ; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

ശ​ര​ത് ലാ​ൽ

ന​ന്മ​ണ്ട: യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​സ് ഡ്രൈ​വ​റാ​യ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ന്മ​ണ്ട ത​യ്യു​ള്ള​തി​ൽ ശ​ര​ത് ലാ​ലി​നെ​യാ​ണ് (31) കാ​ക്കൂ​ർ എ​സ്.​എ​ച്ച്.​ഒ സ​ന​ൽ രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബാ​ലു​ശ്ശേ​രി ബ​സ് സ്റ്റാ​ൻ​ഡി​ൽ​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 24നാ​യി​രു​ന്നു കാ​ക്കൂ​ർ പി.​സി പാ​ലം സ്വ​ദേ​ശി​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ ശ​ര​ത് ലാ​ൽ കോ​ഴി​ക്കോ​ട്-​ബാ​ലു​ശ്ശേ​രി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റാ​ണ്. ശ​ര​ത് ലാ​ൽ ഡ്രൈ​വ​റാ​യി പോ​കു​ന്ന ബ​സി​ലെ സ്ഥി​രം യാ​ത്ര​ക്കാ​രി​യാ​ണ് യു​വ​തി​യെ​ന്ന് പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​മാ​യി.

യു​വ​തി​യു​മാ​യു​ള്ള സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ക​യും യു​വ​തി പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ജോ​ലി​സ്ഥ​ല​ത്തെ​ത്തി മാ​ന​ഹാ​നി വ​രു​ത്തു​മെ​ന്നും കു​ടും​ബ​ജീ​വി​തം ത​ക​ർ​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​താ​ണ്​ യു​വ​തി​യെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത്.

അ​ന്വേ​ഷ​ണ​സം​ഘം യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ, വാ​ട്സ് ആ​പ് ചാ​റ്റു​ക​ൾ, സി.​ഡി.​ആ​ർ തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ചി​രു​ന്നു. പ്ര​തി​ക്ക്​ കൂ​ടു​ത​ൽ യു​വ​തി​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​താ​യി സൂ​ച​ന ല​ഭി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​മെ​ന്ന്​ പൊ​ലീ​സ് സം​ഘം വ്യ​ക്ത​മാ​ക്കി.

എ​സ്.​എ​ച്ച്.​ഒ സ​ന​ൽ രാ​ജി​നെ കൂ​ടാ​തെ എ​സ്.​ഐ​മാ​രാ​യ ജീ​ഷ്മ, കെ. ​ജ​യ​രാ​ജ​ൻ, എ.​എ​സ്.​ഐ സ്വ​പ്നേ​ഷ്, കെ.​എം. ബി​ജേ​ഷ്, എ​സ്.​സി.​പി.​ഒ ഷം​നാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ബാ​ലു​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ പ്ര​തി​യെ കോ​ഴി​ക്കോ​ട് മൂ​ന്നാം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diedyoung womanarrest
News Summary - The suicide of the young woman- Private bus driver arrested
Next Story