Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബേക്കറി ജീവനക്കാരനെ...

ബേക്കറി ജീവനക്കാരനെ ആക്രമിച്ച വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

text_fields
bookmark_border
attack
cancel
camera_alt

representational image

നാ​ദാ​പു​രം: എം.​ആ​ർ.​എ ബേ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ നാ​ദാ​പു​രം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പേ​രോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മൂ​ന്നു​പേ​രും ഹൈ​ടെ​ക് പ​ബ്ലി​ക് സ്കൂ​ളി​ലെ ഒ​രു വി​ദ്യാ​ർ​ഥി​ക്കു​മാ​ണ് കോ​ഴി​ക്കോ​ട് ജു​വ​നൈ​ൽ ജ​സ്റ്റി​സി​ന് മു​ന്നി​ൽ ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കി വി​ട്ട​യ​ച്ച​ത്.

നാ​ദാ​പു​രം എം.​ആ​ർ.​എ ബേ​ക്ക​റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന പെ​രി​ങ്ങ​ത്തൂ​ർ ക​രി​യാ​ട് സ്വ​ദേ​ശി പു​ളി​ക്കൂ​ൽ മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 6.30ഓ​ടെ ഇ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ന് വി​ധേ​യ​നാ​യ​ത്. മ​ർ​ദ​ന​ത്തി​ൽ മൂ​ക്കി​ന്റെ പാ​ലം ത​ക​രു​ക​യും വാ​രി​യെ​ല്ല് പൊ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

ഫു​ട്ബാ​ൾ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ൽ പേ​രോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണ് ആ​ക്ര​മ​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ഴി​വി​ട്ട നി​ല​പാ​ടി​ൽ അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും അ​മ​ർ​ഷ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattackbakery employee
News Summary - The students who attacked the bakery employee were taken into custody
Next Story