ആദാമിന്റെ മകൻ അബു അത്തർ വിറ്റു നടന്ന കോഴിക്കോടൻ തെരുവ്
text_fieldsകോഴിക്കോട്: മലയാളിസിനിമാ പ്രേക്ഷകരെ വികാരം കൊണ്ട് വീർപുമുട്ടിച്ച ആദാമിന്റെ മകൻ അബു എന്ന കഥാപാത്രം നടന്ന ഉപജീവന വഴികൾ കോഴിക്കോടിന്റെ പൈതൃകത്തെരുവായിരുന്നു. ഹാസ്യനടനിൽ നിന്ന് പ്രേക്ഷകന്റെ മനസിൽ കണ്ണീരുപടർത്തിയ കഥാപാത്രമായി സലിംകുമാർ പരിണമിച്ച സിനിമയുടെ പ്രധാനലൊക്കേഷൻ കോഴിക്കോട് വല്യങ്ങാടി, മിഠായിത്തെരുവ് എന്നിവയായിരുന്നു. സംവിധായകൻ സലിം അഹമ്മദ് ഒരുക്കിയ ഈ ചിത്രത്തിൽ മലബാറിന്റെ, പ്രത്യേകിച്ച് കോഴിക്കോടിന്റെ സാംസ്കാരിക പശ്ചാത്തലവും ഭാഷാശൈലിയുമൊക്കെയാണ് ഉപയോഗിച്ചിരുന്നത്.
കോഴിക്കോട്ടെ ഒരു അത്തർ വില്പനക്കാരനായ ‘അബു’എന്ന കഥാപാത്രത്തെയാണ് സലിംകുമാർ അനശ്വരമാക്കിയത്. സിനിമയുടെ ആത്മാവ് നിൽക്കുന്നത് കോഴിക്കോടൻ സംസ്കാരത്തിലാണ്. പ്രശസ്ത താരം സുരേഷ് ഗോപി ഇതിൽ കോഴിക്കോട്ടെ ഒരു പരിസ്ഥിതി സ്നേഹിയായ സ്കൂൾ മാഷായി (സ്കൂൾ മാനേജർ) മികച്ചൊരു വേഷം ചെയ്തിട്ടുണ്ട്. അബുവിനെ ഹജ്ജിന് പോകാൻ സഹായിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ടെങ്കിലുംഅബു അത് സ്നേഹപൂർവം നിരസിക്കുകയാണ് ചെയ്യുന്നത്. അന്തരിച്ച നടൻ മാമുക്കോയ ഉൾപ്പെടെയുള്ള വലിയൊരു കോഴിക്കോടൻ താരനിരയും ചിത്രത്തിന്റെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

