Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂ​ളി​ന് സൗ​ണ്ട്...

സ്കൂ​ളി​ന് സൗ​ണ്ട് സി​സ്റ്റം സ​മ്മാ​നി​ച്ച് ഇ.​വി. അ​ബ്ബാ​സ് മാ​സ്റ്റ​ർ പ​ടി​യി​റ​ങ്ങു​ന്നു

text_fields
bookmark_border
ev abbas master
cancel
camera_alt

ഇ.​വി. അ​ബ്ബാ​സ്

Listen to this Article

പൂ​നൂ​ർ: മൂ​ന്നു പ​തി​റ്റാ​ണ്ട് കാ​ലം അ​ധ്യാ​പ​ന​രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന പൂ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​റ​ബി​ക് അ​ധ്യാ​പ​ക​ൻ പൂ​നൂ​ർ ഏ​ഴു​വ​ള​പ്പി​ൽ ഇ.​വി. അ​ബ്ബാ​സ് മാ​ർ​ച്ച് 31ന് ​സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്നു. സ്കൂ​ളി​ലെ പു​തി​യ ബ്ലോ​ക്കി​ലു​ള്ള 15 ക്ലാ​സ് മു​റി​ക​ളി​ലേ​ക്കും അ​സം​ബ്ലി​യി​ലേ​ക്കും ആ​വ​ശ്യ​മാ​യ ഒ​രു ല​ക്ഷം രൂ​പ​യു​ടെ സൗ​ണ്ട് സി​സ്റ്റ​വും വൈ​റ്റ് ബോ​ർ​ഡു​ക​ളും സ​മ്മാ​നി​ച്ചാ​ണ് സ്കൂ​ളി​ന്റെ പ​ടി​യി​റ​ങ്ങു​ന്ന​ത്. ഈ ​സ്കൂ​ളി​ൽ​നി​ന്ന് ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ഇ​തേ സ്കൂ​ളി​ൽ​ത​ന്നെ സ​ർ​വി​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ക​യും ചെ​യ്യു​ന്ന അ​പൂ​ർ​വ​ത കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​റ​ബി ഭാ​ഷ​യി​ൽ സ്വ​ന്തം ര​ച​ന​ക​ൾ​കൊ​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ച്ച് സ​മ്മാ​ന​ങ്ങ​ൾ നേ​ടി​ക്കൊ​ടു​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു. ഉ​പ​ജി​ല്ല, ജി​ല്ല, സം​സ്ഥാ​ന ക​ലോ​ത്സ​വ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ര​ച​ന​യി​ലും പ​രി​ശീ​ല​ന​ത്തി​ലും പ്രാ​വീ​ണ്യം നേ​ടി​യ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്.

1992ലാ​ണ് വ​യ​നാ​ട് തേ​റ്റ​മ​ല സ്കൂ​ളി​ൽ ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ച​ത്. കു​റ്റ്യാ​ടി, കൊ​യി​ലാ​ണ്ടി എ​ന്നീ സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 22 വ​ർ​ഷ​മാ​യി പൂ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​ണ്. പൂ​നൂ​ർ ജി.​എം.​യു.​പി സ്കൂ​ൾ അ​ധ്യാ​പി​ക ശ​ഹ​ർ​ബാ​നു​മാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സ​ഫ അ​ബ്ബാ​സ്, ഹു​ദ അ​ബ്ബാ​സ് (അ​ധ്യാ​പി​ക, എം.​ജെ. അ​ക്കാ​ദ​മി), ന​ഫ്ൽ ബി​ൻ അ​ബ്ബാ​സ്, സ​നാ ബി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EV Abbas master
News Summary - The sound system was donated to the school by E.V. Abbas is coming down the aisle
Next Story