Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടുംബാരോഗ്യ കേന്ദ്രം-...

കുടുംബാരോഗ്യ കേന്ദ്രം- വടക്കയിൽമുക്ക് റോഡ് തകർന്നു

text_fields
bookmark_border
കുടുംബാരോഗ്യ കേന്ദ്രം- വടക്കയിൽമുക്ക് റോഡ് തകർന്നു
cancel
camera_alt

കുടുംബാരോഗ്യ കേന്ദ്രം-വടക്കയിൽമുക്ക് റോഡ് തകർന്ന നിലയിൽ

വില്ല്യാപ്പള്ളി: ജില്ല പഞ്ചായത്ത് അനുവദിച്ച 22 ലക്ഷം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി നടത്തിയ വില്ല്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം - വടക്കയിൽ മുക്ക് റോഡ് പൂർണമായും തകർന്ന് യാത്രക്കാർ ദുരിതത്തിലായി. റോഡ് നിർമാണത്തിലെ ക്രമക്കേടുകൾക്കെതിരെ തുടക്കം മുതൽ നാട്ടുകാർ പരാതിപ്പെട്ടിരുന്നെങ്കിലും അധികൃതർ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ വിജിലൻസിനും ജില്ല പഞ്ചായത്തിനും നേരിട്ട് പരാതി നൽകിയതിനെ തുടർന്ന് വിജിലൻസ് പരിശോധന നടത്തുകയും നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ കരാറുകാരനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ പണി പൂർത്തിയാക്കിയ ഭാഗങ്ങൾ ആഴ്ചകൾക്കകം തന്നെ പൊട്ടിപ്പൊളിഞ്ഞ് തകർന്നു. നൂറുകണക്കിന് രോഗികൾ ആശ്രയിക്കുന്ന വില്യാപ്പള്ളി കുടുംബാരോഗ്യ ആശുപത്രി, ആയഞ്ചേരി, വില്ല്യാപള്ളി, വള്ളിയാട് എന്നീ പ്രദേശങ്ങളെയും മൂന്ന് പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്.

റോഡിന്റെ ശോച്യാവസ്ഥക്ക് രണ്ട് വർഷമായിട്ടും പരിഹാരമാകാത്തതിനെതിരെ നാട്ടുകാർ കലക്ടറേറ്റിലെത്തി ജില്ല പഞ്ചായത്ത് അധികൃതരെ നേരിട്ട് കണ്ട് പരാതി ബോധിപ്പിച്ചു. റോഡ് പുനർനിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ ബോധ്യപ്പെടുത്തി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശത്തെ യുവജന കൂട്ടായ്മയായ ജബൽ ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road collapselocalnewsKozhikode
News Summary - The road from the Family Health Centre to Vadakkal-mukk is damaged
Next Story