Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Guidancechevron_rightമാധ്യമം ഏറ്റെടുത്ത...

മാധ്യമം ഏറ്റെടുത്ത ഉത്തരവാദിത്തം ഏറെ ശ്രദ്ധേയം- മന്ത്രി പി.എ. മുഹമ്മദ് റിയാസ്

text_fields
bookmark_border
മാധ്യമം ഏറ്റെടുത്ത ഉത്തരവാദിത്തം ഏറെ ശ്രദ്ധേയം- മന്ത്രി പി.എ. മുഹമ്മദ് റിയാസ്
cancel
camera_alt

പി.എ. മുഹമ്മദ് റിയാസ്

കോ​ഴി​ക്കോ​ട്: യു​വ​ത്വ​ത്തെ നാ​ളെ​യി​ലേ​ക്ക് ന​യി​ക്കാ​നും വ​ള​ർ​ത്താ​നും പ​ര്യാ​പ്ത​മാ​യ വേ​ദി​യാ​ണ് ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി മാ​ധ്യ​മം ന​ട​ത്തു​ന്ന എ​ജു​ക​ഫെ​യെ​ന്ന് പൊ​തു​മ​രാ​മ​ത്ത് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. പ​തി​നൊ​ന്നാ​മ​ത് മാ​ധ്യ​മം എ​ജു​ക​ഫെ ​ആ​സ്പി​ൻ കോ​ർ​ട്ടി​യാ​ർ​ഡി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭാ​വി എ​ന്തെ​ന്ന് യു​വ​ത്വം ചി​ന്തി​ക്കു​ക​യും ആ​ശ​ങ്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്, പ്ര​ത്യേ​കി​ച്ച് ഉ​പ​രി​പ​ഠ​നം എ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന് ചി​ന്തി​ക്കു​ന്നു​ണ്ട്. തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള ക​ൺ​ഫ്യൂ​ഷ​ൻ തീ​ർ​ത്ത് സൊ​ലൂ​ഷ​നി​ൽ എ​ത്താ​ൻ മാ​ധ്യ​മം എ​ജു​ക​ഫെ​യി​ലൂ​ടെ സാ​ധി​ക്കും. സാ​​​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ വി​കാ​സം വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന കാ​ല​ത്ത് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. സം​സ്ഥാ​ന​ത്ത് വ​ലി​യ മാ​റ്റം വി​ദ്യാ​ർ​ഥി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വി​നും താ​ൽ​പ​ര്യ​ത്തി​നും പ്രാ​ധാ​ന്യം കൊ​ടു​ത്താ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​റ്റം​കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​യി വ​ള​ർ​ത്തേ​ണ്ട ബാ​ധ്യ​ത​കൂ​ടി​യു​ള്ള കാ​ല​ത്ത് മാ​ധ്യ​മം ഏ​റ്റെ​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്തം ഏ​റെ ശ്ര​ദ്ധേ​യ​മാ​ണെ​ന്നും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, സ​ർ​ക്കാ​ർ, എ​ൻ.​ജി.​ഒ​ക​ൾ തു​ട​ങ്ങി എ​ല്ലാ​വ​ർ​ക്കും ആ​വ​ശ്യ​മാ​യ മെ​നു എ​ജു​ക​ഫെ​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച മാ​ധ്യ​മം സി.​ഇ.​ഒ പി.​എം. സാ​ലി​ഹ് പ​റ​ഞ്ഞു.

ഫ്യൂ​ച്ച​ർ അ​ക്കാ​ഡ​മി​ക് ഡ​യ​റ​ക്ട​ർ ഗീ​ത പ്ര​സാ​ദ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഡ​യ​റ​ക്ട​ർ കെ.​കെ ഷ​നോ​ജ്, ഫ്യൂ​ച്ച​ർ ഡ​യ​റ​ക്ട​ർ​മാ​രാ​യ ലി​നീ​ഷ് കോ​ടി​യാ​ട്ട്, അ​ഷി​മ ജോ​ഷി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മാ​ധ്യ​മം ഉ​പ​ഹാ​രം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ൽ നി​ന്ന് ഫ്യൂ​ച്ച​ർ ടീം ​ഏ​റ്റു​വാ​ങ്ങി. ബ്രി​ഡ്ജി​യോ​ണി​നു​ള്ള മാ​ധ്യ​മം ഉ​പ​ഹാ​രം സി.​ഇ.​ഒ ജാ​ബി​ർ ഇ​സ്മാ​യി​ലും മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Edu Cafeeducation festMadhyamamMinister Muhammed RiyazEducation Conclave
News Summary - The responsibility taken by the media is very remarkable - Minister P.A. Muhammad Riyaz
Next Story