Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖ​ത്ത​ർ ടീ​മി​ന്റെ...

ഖ​ത്ത​ർ ടീ​മി​ന്റെ അ​ണി​യ​റ ശി​ൽ​പി​ക​ളി​ൽ നി​ട്ടൂ​രു​കാ​രും

text_fields
bookmark_border
ഖ​ത്ത​ർ ടീ​മി​ന്റെ അ​ണി​യ​റ ശി​ൽ​പി​ക​ളി​ൽ നി​ട്ടൂ​രു​കാ​രും
cancel
camera_alt

ലോ​ക ക​പ്പി​ലെ പ്ര​ഥ​മ മ​ല​യാ​ളി താ​രം ഖ​ത്ത​റി​ന്റെ ക​ളി​ക്കാ​ര​ൻ ത​ഹ്​​സീ​നൊ​ത്ത്​ ഒ​ഫീ​ഷ്യ​ൽ​സാ​യ മ​ജീ​ദും റാ​ഫി​യും അ​മേ​രി​ക്ക​യി​ൽ

കു​റ്റ്യാ​ടി: ഫി​ഫ ലോ​ക​ക​പ്പ്​ മ​ത്സ​ര​ത്തി​ൽ ഖ​ത്ത​ർ ടീം ​ക​ള​ത്തി​ലി​റ​ങ്ങു​മ്പോ​ൾ ഇ​ങ്ങ്​ കു​റ്റ്യാ​ടി​യി​ലെ നി​ട്ടൂ​ർ ഗ്രാ​മ​വും പ്രാ​ർ​ഥ​ന​യി​ലും ആ​കാം​ക്ഷ​യി​ലു​മാ​ണ്. ത​ങ്ങ​ളു​ടെ നാ​ട്ടു​കാ​രാ​യ ര​ണ്ടു​പേ​ർ ഖ​ത്ത​ർ ടീ​മി​ന്റെ ഒ​ഫീ​ഷ്യ​ൽ​സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​താ​ണ്​ അ​വ​രു​ടെ അ​ഭി​മാ​നം. വ​ട്ട​ക്ക​ണ്ടി​പ്പാ​റ​ക്ക്​ സ​മീ​പം മ​ല​യി​ൽ റാ​ഫി, ചൊ​വ്വാ​ളി​യി​ൽ അ​ബ്​​ദു​ൽ​മ​ജീ​ദ്​ എ​ന്നി​വ​രാ​ണ്​ ടീ​മി​നൊ​പ്പം ഖ​ത്ത​റി​ൽ നി​ന്ന്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പോ​യ​ത്. 30 വ​ർ​ഷ​മാ​യി ഖ​ത്ത​ർ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​നി​ലും 25 വ​ർ​ഷ​മാ​യി ഖ​ത്ത​ർ ടീ​മി​നൊ​പ്പ​വും മ​ജീ​ദു​ണ്ട്. കി​റ്റ്​​മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന മ​ജീ​ദ്​ ഇ​ത്​ മൂ​ന്നാം​ത​വ​ണ​യാ​ണ്​ ടീ​മി​നൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് ​പോ​കു​ന്ന​ത്. മ​ജീ​ദി​ന്റെ അ​യ​ൽ​വാ​സി​യാ​യ മ​ല​യി​ൽ റാ​ഫി​യും 21 വ​ർ​ഷ​മാ​യി ഖ​ത്ത​ർ ടീ​മി​നൊ​പ്പ​മു​ണ്ട്.

2022 ൽ ​ഖ​ത്ത​റി​ൽ ന​ട​ന്ന ലോ​ക​ക​പ്പി​ലും ഇ​രു​വ​രും ഖ​ത്ത​ർ ടീ​മി​ൽ സ്റ്റാ​ഫം​ഗ​ങ്ങ​ളാ​യി​രു​ന്നു. സാ​ൻ​ഫ്രാ​ൻ​സി​സ്കോ ബെ ​ഏ​രി​യ സ്​​റ്റേ​ഡി​യ​ത്തി​ൽ​ ഇ​ന്ന​ലെ അ​മേ​രി​ക്ക​ൻ സ​മ​യം ഉ​ച്ച 12 ന്​ ​സ്വി​റ്റ്​​സ​ർ​ല​ണ്ടു​മാ​യി​ട്ടാ​യി​രു​ന്നു ഖ​ത്ത​റി​ന്റെ ആ​ദ്യ ക​ളി. ടീ​മി​ലെ മ​ല​യാ​ളി താ​രം ത​ഹ്​​സീ​ൻ യു.​എ​സ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ താ​ര​മാ​ണ്​. അ​ദ്ദേ​ഹം ട്ര​യ​ലി​നി​റ​ങ്ങു​മ്പോ​ൾ ത​ഹ്​​സീ​ൻ ത​ഹ്​​സീ​ൻ എ​ന്നു ആ​ർ​പ്പു​വി​ളി​ക്കു​ക​യാ​ണ്. റാ​ഫി​യു​ടെ ഭാ​ര്യ ഫ​സീ​ല, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ്​ ന​ഫാ​സ്,മു​ഹ​മ്മ​ദ്​ റി​ഷാ​ൻ, മു​ഹ​മ്മ​ദ്​ റ​യാ​ൻ എ​ന്നി​വ​ർ റാ​ഫി​യു​ടെ വീ​ട്ടി​ൽ അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള വി​വി​ര​ങ്ങ​ൾ​ക്ക്​ കാ​തോ​ർ​ക്കു​ക​യാ​ണ്. അ​ബ്​​ദു​ൽ മ​ജീ​ദി​ന്റെ ഭാ​ര്യ ഹ​സീ​ന, മ​ക്ക​ളാ​യ മു​ഹ​മ്മ​ദ്​ സി​യാ​ദ്, സി​യാ​ന ഷെ​റി​ൻ എ​ന്നി​വ​രും പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AthletesQatar teamFIFA World Cup 2026
News Summary - The Qatar team's line-up will also include athletes.
Next Story