പാവയിൽ ഫെസ്റ്റ് സമാപിച്ചു
text_fieldsഡോ. ജി. രതീഷ് ബാബുവും സന്ധ്യ മനോജും
അവതരിപ്പിച്ച ജുഗൽബന്തി
തലക്കുളത്തൂർ: എട്ടുദിവസം നീണ്ട പാവയിൽ ഫെസ്റ്റ് സമാപിച്ചു. കലാസാംസ്കാരിക- വിനോദ പരിപാടികൾ കോർത്തിണക്കി അകലാപ്പുഴയുടെയും നാരായണൻ ചിറയുടെയും കരയിൽ നടന്ന പരിസ്ഥിതി- സൗഹൃദ ഗ്രാമീണ ടൂറിസം ഫെസ്റ്റ് മൂന്നു ലക്ഷത്തോളം ആളുകളാണ് സന്ദർശിച്ചത്. മൂന്നു ദിവസം നീണ്ട ദേശീയ നൃത്തോത്സവവും നാടകോത്സവവും ജലോത്സവവും അരങ്ങേറി.
മദ്രാസ് റെജിമെന്റിന്റെ എസ് 5 സൈനിക വിഭാഗത്തിന്റെ ചെണ്ടമേളവും ഫയർ ഡിസ്പ്ലേയും അൺ ആംഡ് കോംപാക്ടും ഫെസ്റ്റിന്റെ മുഖ്യ ആകർഷണമായി. ആർമിയുടെ ഇരുപത്തഞ്ചോളം ഭടന്മാരാണ് പ്രകടനത്തിൽ പങ്കാളികളായത്. ഗ്രാമീണമേഖലയിൽ എത്തി സൈനികർ പ്രകടനം നടത്തിയത് ഏറെ ആസ്വാദ്യകരമായി. സമാപന സമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാവയിൽ ഫെസ്റ്റ് ചെയർമാൻ സുരേഷ് കുമാർ കളോറത്ത് അധ്യക്ഷത വഹിച്ചു. സഹദേവൻ സ്വാഗതവും ഒ.എം. രജത്ത് നന്ദിയും പറഞ്ഞു.
ആസ്വാദകർക്ക് വിരുന്നായി ജുഗൽബന്തി
തലക്കുളത്തൂർ: പാവയിൽ ഫെസ്റ്റിനോടനുബന്ധിച്ച് ജുഗൽബന്തി അരങ്ങേറി. ഓൾ ഇന്ത്യ ഡാൻസ് അസോസിയേഷൻ ഡയറക്ടർമാരായ ഡോ. ജി. രതീഷ് ബാബുവും സന്ധ്യ മനോജുമാണ് അർധനാരീശ്വര ജുഗൽബന്തി അവതരിപ്പിച്ചത്. നൂറുകണക്കിന് ആസ്വാദകരാണ് മുക്കാൽമണിക്കൂർ നീണ്ട ജുഗൽബന്തിക്ക് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

