Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്​.ആർ.ടി.സി...

കെ.എസ്​.ആർ.ടി.സി വ്യാപാര സമുച്ചയത്തി​‍െൻറ ഉടമ കരാർ ജീവനക്കാരൻ

text_fields
bookmark_border
kozhikode ksrtc
cancel



​കോഴിക്കോട്​: കെ.എസ്​.ആർ.ടി.സി വ്യാപാര സമുച്ചയമുൾപ്പെടെ കോടികളുടെ ആസ്​തി ഉടമസ്​ഥാവകാശം കരാർ അടിസ്​ഥാനത്തിൽ നിയമിച്ച ഉദ്യോഗസ്​ഥന്​. കെ.ടി.ഡി.എഫ്​.സി പ്രിൻസിപ്പൽ പ്രോജക്​ട്​ കൺസൽട്ടൻറ് (പി.പി.സി)​ എന്ന പേരിൽ നിശ്ചിത കാലത്തേക്ക്​ കരാർ അടിസ്​ഥാനത്തിൽ നിയമിക്കുന്ന റിട്ട. സർക്കാർ ഉദ്യോഗസ്​ഥനാണ്​ നിയമപരമായി വൻകിട പദ്ധതികളുടെ ഉടമ. ഇദ്ദേഹമാണ്​ വ്യാപാരകേന്ദ്രമുൾപ്പെടെ സ്​ഥാപനങ്ങൾക്ക്​ ലീസിന്​ ​െകാടുക്കുന്ന രേഖകളിൽ ഒപ്പുവെക്കുന്നത്​.

കോഴിക്കോട്​, അങ്കമാലി, തിരുവല്ല, തമ്പാനൂർ എന്നിവിടങ്ങളിൽ ബി.ഒ.ടി അടിസ്​ഥാനത്തിൽ കെ.എസ്​.ആർ.ടി.സിക്കായി നിർമിച്ച വ്യാപാരസമുച്ചയങ്ങളുടെയും ബസ്​ ടെർമിനലി​‍െൻറയും ഉടമസ്​ഥാവകാശമാണ്​ പി.പി.സിക്കുള്ളത്​. കെ.എസ്​.ആർ.ടി.സിയെ സാമ്പത്തികമായി സഹായിക്കാൻ രൂപവത്​കരിച്ച ധനകാര്യസ്​ഥാപനമാണ്​ കെ.ടി.ഡി.എഫ്​.സി. ഐ.എ.എസ്​ ഉദ്യോഗസ്​ഥരാണ്​ ഇതി​‍െൻറ മാനേജിങ്​ ഡയറക്​ടർമാരായി നിയമിക്കപ്പെടാറുള്ളത്​്​.

എം.ഡിമാരെ 'സുരക്ഷിതരാക്കാനാണ്​' കരാർജീവനക്കാരനായ ഉദ്യോഗസ്​ഥനെ ആസ്​തി ഉടമയാക്കുന്നത്​. കെടുകാര്യസ്​ഥതയുടെ മാതൃകയായ സ്​ഥാപനത്തി​‍െൻറ അവസ്​ഥയാണിത്​. കെട്ടിട നിർമാണത്തിലെ വൻ വീഴ്​ച കാരണം കോഴിക്കോട്​ കെ.എസ്​.ആർ.ടി.സി 75കോടി ചെലവഴിച്ച്​ നിർമിച്ച വ്യപാരസമുച്ചയവും ബസ്​ ടെർമിനലും വീണ്ടും കോടികൾ ചെലവഴിച്ച്​ ബലപ്പെടുത്താൻ പോവുകയാണ്​. ഗതാഗതവകുപ്പിനു​ കീഴിലുള്ള മറ്റൊരു വെള്ളാനയാണ്​ കെ.ടി.ഡി.എഫ്​.സി എന്ന വിമർശനം വെറുതെയല്ല എന്നതിന്​ ഉദാഹരണമാണ്​ കരാർ നിയമനക്കാരനെ ആസ്​തി ഉടമയാക്കുന്ന സ്​ഥാപനത്തി​‍െൻറ രീതി.

കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻഡ്​​​ മാറ്റം വിദഗ്​ധ സമിതി റിപ്പോർട്ടിനുശേഷം

കോ​ഴി​ക്കോ​ട്​: കെ.​എ​സ്.​ആ​ർ.​ടി.​സി കെ​ട്ടി​ട ബ​ല​ക്ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​‍െൻറ ഭാ​ഗ​മാ​യി മാ​വൂ​ർ റോ​ഡി​ലെ ബ​സ്​​സ്​​റ്റാ​ൻ​ഡ​​ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ വി​ദ​ഗ്​​ധ സ​മി​തി റി​പ്പോ​ർ​ട്ടി​നു​​ശേ​ഷം. ഐ.​ഐ.​ടി റി​പ്പോ​ർ​ട്ട്​ പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച അ​ഞ്ചം​ഗ വി​ദ​ഗ്​​ധ സ​മി​ത​യു​ടെ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച ശേ​ഷം മ​തി സ്​​റ്റാ​ൻ​ഡ്​​ മാ​റ്റ​മെ​ന്നാ​ണ്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ നി​ല​പാ​ട്.

തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ഇ​തേ നി​ല​പാ​ടാ​ണ്​ മാ​നേ​ജ്​​മെൻറി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം ആ​റി​ന്​ ക​ണ്ണൂ​രി​ൽ ചേ​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി സി ​ഉ​ന്ന​ത​ത​ല മേ​ഖ​ല​യോ​ഗ​ത്തി​ൽ പ്ര​ധാ​ന അ​ജ​ണ്ട​യാ​ണീ വി​ഷ​യം.

മൊ​ഫ്യൂ​സി​ൽ ബ​സ്​​സ്​​റ്റാ​ൻ​ഡ്​​ കേ​ന്ദ്രീ​ക​രി​ച്ച്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ ന​ട​ത്താ​നും മാ​നാ​ഞ്ചി​റ, ന​ട​ക്കാ​വ്​ റീ​ജ​ന​ൽ വ​ർ​ക്​​ഷോ​പ്പ്​ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച്​ ലോ​ക്ക​ൽ സ​ർ​വി​സു​ക​ൾ ന​ട​ത്താ​നു​മാ​ണ് സാ​ധ്യ​ത. കോ​ഴി​ക്കോ​ട്​ കോ​ർ​പ​റേ​ഷ​നാ​ണ്​ മൊ​ഫ്യൂ​സി​ൽ സ്​​റ്റാ​ൻ​ഡി​ൽ അ​നു​മ​തി ന​ൽ​കേ​ണ്ട​ത്. ജി​ല്ല ക​ല​ക്​​ട​ർ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ച്​ ഇ​തി​നു​വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ നി​ർ​ദേ​ശം. സെ​പ്​​റ്റം​ബ​ർ 23ന്​ ​ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗം ഇ​തി​നാ​യി ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ക​ല​ക്​​ട​ർ ഇ​തു​വ​രെ യോ​ഗം വി​ളി​ച്ചി​ട്ടി​ല്ല.

ബ​ല​ക്ഷ​യം പ​രി​ഹ​രി​ക്കാ​ൻ നാ​ലു​ മാ​സം​വ​രെ വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ മ​ദ്രാ​സ്​ ഐ.​ഐ.​ടി അ​ധി​കൃ​ത​ർ കെ.​ടി.​ഡി.​എ​ഫ്.​സി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ആ​റു​ മാ​സ​ത്തേ​ക്ക്​ സ്​​റ്റാ​ൻ​ഡ​ും വ്യാ​പാ​ര​സ്​​ഥാ​പ​ന​ങ്ങ​ളും ഇ​വി​ടെ​നി​ന്ന്​ ഒ​ഴി​പ്പി​ക്കും. ബ​ല​പ്പെ​ടു​ത്ത​ൽ പ്ര​വൃ​ത്തി​ക്കു​ശേ​ഷം ബ​സ്​ സ്​​റ്റാ​ൻ​ഡ്​​ ഇ​വി​ടെ പു​നഃ​സ്​​ഥാ​പി​ക്കി​ല്ലെ​ന്ന ആ​ശ​ങ്ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. തി​രി​ച്ചു​വ​രു​ന്ന​ത്​ സം​ബ​ന്ധി​ച്ച വ്യ​ക്​​ത​ത വ​രു​ത്തി​യി​​ട്ടേ സ്​​റ്റാ​ൻ​ഡ്​​ മാ​റ്റാ​വൂ എ​ന്നാ​ണ്​ സി.​ഐ.​ടി.​യു, ഐ.​എ​ൻ.​ടി.​യു.​സി, ബി.​എം.​എ​സ്​ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ബ​സ്​​സ്​​റ്റാ​ൻ​ഡ്​​ മാ​റ്റം സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​റി​ന്​ ന​ൽ​കാ​നു​ള്ള റി​പ്പോ​ർ​ട്ട്​ ത​യാ​റാ​വു​ന്ന​തേ​യു​ള്ളൂ​വെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി വ​ട​ക്ക​ൻ മേ​ഖ​ല എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്​​ട​ർ ​െക.​ടി. സെ​ബി മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു.

പെ​ട്രോ​ൾ പ​മ്പ്​ പ്ര​വ​ർ​ത്ത​നം 24 മ​ണി​ക്കൂ​റാ​ക്കി

കോ​ഴി​ക്കോ​ട്​: കെ.​എ​സ്.​ആ​ർ.​ടി.​സി ടെ​ർ​മി​ന​ൽ വ​ള​പ്പി​ലെ പെ​ട്രോ​ൾ​പ​മ്പി​‍െൻറ പ്ര​വ​ർ​ത്ത​നം 24 മ​ണി​ക്കൂ​റാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ലാ​ണ്​ രാ​പ​ക​ൽ ഒ​രു​പോ​ലെ പ്ര​വ​ർ​ത്ത​നം. സെ​പ്​​റ്റം​ബ​ർ 16നാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി​ പെ​ട്രോ​ൾ പ​മ്പ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. രാ​ത്രി​യി​ൽ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​തി​നാ​ലാ​ണ്​ മു​ഴു​സ​മ​യം പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ത്യ​ൻ ഓ​യി​ലി​‍െൻറ പ​മ്പി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ ഷി​ഫ്​​റ്റ്​ ആ​യാ​ണ്​ ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത്. ബ​സ്​​സ്​​റ്റാ​ൻ​ഡ്​​ കെ​ട്ടി​ടം ബ​ല​പ്പെ​ടു​ത്ത​ൽ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി പെ​ട്രോ​ൾ പ​മ്പ്​ ഇ​വി​െ​ട​നി​ന്ന്​ മാ​റ്റു​മോ എ​ന്ന​കാ​ര്യ​ത്തി​ൽ വ്യ​ക്​​ത​ത​യി​ല്ല. മാ​വൂ​ർ റോ​ഡി​ൽ​നി​ന്ന്​ പ​ടി​ഞ്ഞാ​റു​ ഭാ​ഗ​ത്തെ റാം​പ്​ വ​ഴി​യാ​ണ്​ പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക്​ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്ന​ത്. കി​ഴ​ക്കു​ഭാ​ഗ​ത്തെ റാം​പി​ല​ട​ക്കം വി​ള്ള​ൽ ഉ​ണ്ടാ​യി​രു​ന്നു. ​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shopping complexKSRTC
News Summary - The owner of the KSRTC shopping complex is a contract employee
Next Story