Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയുവതിയുടെ ദുരൂഹ...

യുവതിയുടെ ദുരൂഹ മരണം;ഒപ്പം താമസിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
mysterious death
cancel
camera_alt

മരിച്ച ആദിത്യ ചന്ദ്ര, അറസ്റ്റിലായ

മുഹമ്മദ് അമൽ

കോ​ഴി​ക്കോ​ട്: ദ​ലി​ത് യു​വ​തി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ, ഒ​പ്പം താ​മ​സി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. മാ​വൂ​ർ പാ​റ​മ്മ​ൽ സ്വ​ദേ​ശി പാ​ല​ശ്ശേ​രി മു​ഹ​മ്മ​ദ് അ​മ​ലി​നെ​യാ​ണ് (22) മെ​ഡി​ക്ക​ൽ കോ​ള​ജ് അ​സി. ക​മീ​ഷ​ണ​ർ കെ. ​സു​ദ​ർ​ശ​ന​ൻ അ​റ​സ്റ്റു​ചെ​യ്ത​ത്. കു​റ്റ്യാ​ടി കാ​യ​ക്കൊ​ടി സ്വ​ദേ​ശി പാ​റ​ക്ക​ൽ ആ​ദി​ത്യ ച​​ന്ദ്ര​​യു​ടെ മ​ര​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ന​ഗ​ര​പ​രി​ധി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്ത ആ​ദി​ത്യ​യും അ​മ​ലും ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ള​മാ​യി ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സം. മേ​ത്തോ​ട്ടു​താ​ഴം ഗ​ണ​പ​തി​ക്കു​ന്നി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്ക​വേ ജൂ​ലൈ 13നാ​ണ് ആ​ദി​ത്യ മ​രി​ച്ച​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് സം​ശ​യം.

മ​ര​ണ​സ​മ​യം ആ​ദി​ത്യ​യു​ടെ ദേ​ഹ​ത്തും അ​മ​ലി​ന്റെ ദേ​ഹ​ത്തും പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന​തും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​മാ​ണ് സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​യ​ർ​ത്തി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​മ​ലി​നെ​യ​ട​ക്കം വി​ളി​ച്ച് ചോ​ദ്യം ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും ആ​ദ്യം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഇ​തി​നി​ടെ, പ​ട്ടി​ക​ജാ​തി, വ​ർ​ഗ സം​ര​ക്ഷ​ണ സ​മി​തി​യും യു​വ​തി​യു​ടെ പി​താ​വ് ച​ന്ദ്ര​നും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യും ല​ഹ​രി മാ​ഫി​യ​യു​ടെ പ​ങ്ക​ട​ക്കം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി സി​റ്റി പൊ​ലീ​സ് മേ​ധാ​വി​ക്കും ഡി.​ജി.​പി​ക്കും പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ​യാ​ണ് ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി വ​ഞ്ചി​ക്ക​ൽ അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പൊ​ലീ​സ് മു​ഹ​മ്മ​ദ് അ​മ​ലി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mysterious deathyoung womanarrest
News Summary - The mysterious death of the young woman; and the young man who stayed behind was arrested
Next Story