Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവഞ്ചേരി ചിറയിലെ പായൽ നീക്കി
text_fieldsbookmark_border
തിരുവഞ്ചേരി ചിറയിലെ പായൽ നീക്കുന്ന നാട്ടുകാർ
വേളം: അഞ്ചേക്കറുള്ള ശാന്തിനഗർ തിരുവഞ്ചേരി ചിറയെ മുച്ചൂടും മൂടിയ ആഫ്രിക്കൻ പായൽ നാട്ടുകാരുടെ കൂട്ടായ്മയിൽ നീക്കി. ട്രോമാകെയർ വളന്റിയർമാർ, ഏഴാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി, ചിറ സംരക്ഷണ സമിതി, ചിറ ശുചീകരണ സമിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം നടത്തിയത്. പിന്തുണയുമായി കുടുംബശ്രീ, പ്രാദേശിക അയൽസഭ പ്രവർത്തകരായ വനിതകളും രംഗത്തിറങ്ങിയിരുന്നു. ഏതാനും മാസം മുമ്പ് കുറ്റ്യാടിയിലെ ജനകീയ ദുരന്തനിവാരണസേന പ്രവർത്തകരും ചിറയിലെ പായൽ നീക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

