ബീന ഷെമിൻ സന്തോഷത്തിൽ; വീൽചെയറുമായി മന്ത്രി വീട്ടിലെത്തി
text_fieldsബേപ്പൂർ: ശാരീരികാവശതകളാൽ ജീവിതം വീട്ടിനകത്ത് തളച്ചിടപ്പെട്ട ബേപ്പൂർ പുഞ്ചപ്പാടം തച്ചിറപ്പടിക്കൽ ബീന ഷെമിന്‍ ഇനി പുറത്തേക്കിറങ്ങാം. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചൊവ്വാഴ്ച വീട്ടിലെത്തി ഇലക്ട്രിക് വീൽചെയർ സമ്മാനിച്ചു. ഷെമിനെ കാണാൻ കഴിഞ്ഞ മാസം മന്ത്രി റിയാസ് വീട്ടിലെത്തിയിരുന്നു. ബീന ഷെമിന്‍ മൂന്നു വയസ്സുള്ളപ്പോൾ പോളിയോ ബാധിച്ച് ഇരുകാലുകളുംം ഒരുകൈയും തളർന്ന് ചലനശേഷി നഷ്ടപ്പെട്ടതാണ്.
സി.പി.എം ഫറോക്ക് ഏരിയ സെക്രട്ടറി ടി. രാധ ഗോപി, ഏരിയ കമ്മിറ്റി അംഗം എൽ.യു. അഭിഥ്, നടുവട്ടം വെസ്റ്റ് ലോക്കൽ സെക്രട്ടറി റസൽ പള്ളത്ത്, കോർപറേഷൻ കൗൺസിലർ എം. ഗിരിജ, ഡിവിഷൻ കൺവീനർ എം. ശശിധരൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.