ജാമ്യത്തിലിറങ്ങി കഞ്ചാവ് വിൽപന നടത്തിയയാൾ അറസ്റ്റിൽ
text_fieldsസലാം
നാദാപുരം: ജാമ്യത്തിലിറങ്ങി കഞ്ചാവ് വിൽപന നടത്തിയയാളെ എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി കുറിഞ്ഞാലിയോട് ചെത്തിൽ സലാമിനെയാണ് ജാമ്യവ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ വടകര സബ് ഡിവിഷൻ മജിസ്ട്രേറ്റ് കോടതി നിർദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കുറിഞ്ഞാലിയോട്, കാർത്തികപ്പള്ളി മേഖലകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ വിറ്റ കേസിലാണ് സലാം നേരത്തേ പിടിയിലായത്.
പൊലീസിന്റെയും എക്സൈസിന്റെയും കേസുകളിലൊന്നും ഉൾപ്പെടില്ല എന്ന ജാമ്യവ്യവസ്ഥയിലാണ് സബ് കോടതിയിൽനിന്ന് സലാമിന് ജാമ്യം ലഭിച്ചത്. എടച്ചേരി എസ്.ഐ ആർ.കെ. അൻഫി റസ്സൽ, എസ്.പി.ഒമാരായ കെ. മനോജ്, സുനിൽ കുട്ടികൃഷ്ണൻ, മനീഷ്, ശാരിക എന്നിവർ ചേർന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.