നഗരം അടിച്ചു വാരാൻ യന്ത്രമെത്തി; ഇന്ന് ഉദ്ഘാടനം
text_fieldsകോഴിക്കോട്: നഗരത്തിൽ ശുചീകരണം ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി റോഡ് അടിച്ചുവാരുന്ന യന്ത്രം എത്തി. കോഴിക്കോടിന്റെ നഗരവീഥികൾ ആധുനിക രീതിയിൽ മാലിന്യമുക്തമാക്കാനും ശുചിത്വ നഗരമാക്കി കോഴിക്കോടിനെ മാറ്റാനുമുള്ള നഗരസഭയുടെ പദ്ധതിയിലുൾപ്പെടുത്തി വാങ്ങിയ റോഡ് സ്വീപ്പിങ് മെഷീൻ വെള്ളിയാഴ്ച പ്രവർത്തിച്ചു തുടങ്ങും.
ഇന്ത്യയുടെ വിവിധ മെട്രോ നഗരങ്ങളിലും ലോകത്തെ ഏറ്റവും ദൈർഘ്യമുള്ള തുരങ്കപാതയായ ഹിമാചൽ പ്രദേശിലെ റോഹ്താങ് അടൽ ടണലിലും വിജയകരമായി പ്രവർത്തിക്കുന്ന സ്വീപ്പിങ് മെഷീൻ മോഡലാണ് കോർപറേഷന്റെ അഴക് പദ്ധതിക്ക് മാറ്റുകൂട്ടി ശുചീകരണരംഗത്ത് എത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറിന് ബീച്ച് ഫ്രീഡം സ്ക്വയറിന് സമീപം മേയർ ഡോ. ബീന ഫിലിപ് മെഷീന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

