ലെന്‍സ്ഫെഡ് എക്സ്പോ ഇന്ന് സമാപിക്കും
text_fieldsകോഴിക്കോട് സരോവരം ട്രേഡ് സെന്ററിൽ നടക്കുന്ന ‘ലെൻസ്ഫെഡ് മെഗാ ബിൽഡ് എക്സ്പോ 2023’ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: എന്‍ജിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) സംഘടിപ്പിക്കുന്ന മെഗാ ബില്‍ഡ് എക്സ്പോ സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ തിങ്കളാഴ്ച സമാപിക്കും. ഞായറാഴ്ച ബില്‍ഡര്‍മാരുടെയും കരാറുകാരുടെയും സംഗമം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
കാനത്തില്‍ ജമീല എം.എല്‍.എ മുഖ്യാതിഥിയായി. നിർമാണ മേഖലയിലെ പ്രതിസന്ധിയും അനിയന്ത്രിതമായ വിലക്കയറ്റവും എന്ന വിഷയത്തില്‍ ചര്‍ച്ചയും നടന്നു. ലെന്‍സ്ഫെഡ് സംസ്ഥാന ബില്‍ഡിങ് റൂള്‍ കമ്മിറ്റി കണ്‍വീനര്‍ ടി. ജാബിര്‍ അധ്യക്ഷത വഹിച്ചു. ലെന്‍സ്ഫെഡ് എക്സ്പോ ചെയര്മാന് പി.സി. അബ്ദുൽ റഷീദ്.
ജനറല്‍ കണ്‍വീനര്‍ കെ.ഇ. മുഹമ്മദ് ഫസല്‍, ലെന്‍സ്ഫെഡ് ജില്ല പ്രസിഡന്റ് പി.ജെ. ജൂഡ്സണ്, ജില്ല സെക്രട്ടറി എൻ. അജിത്കുമാര്‍, ജില്ല ട്രഷറര്‍ വി.കെ. പ്രസാദ്, പി. നാഗരത്നം, എം. സൈനുദ്ദീന്‍, വി. മോഹനന്, എം.കെ. സദാനന്ദന്, സി. അനില്‍കുമാര്‍, പി.ടി. അബ്ദുല്ലക്കോയ എന്നിവര്‍ സംസാരിച്ചു.
കോഴിക്കോടിന്റെ സമഗ്രവികസനം എന്ന വിഷയത്തില്‍ സെമിനാറും നടന്നു. ലെന്‍സ്ഫെഡ് എക്സ്പോ ചെയര്മാന് പി.സി. അബ്ദുൽ റഷീദ് മോഡറേറ്ററായി. ലെന്‍സ്ഫെഡ് സംസ്ഥാന ജോയന്റ് സെക്രട്ടറി സി.എച്ച്. ഹാരിസ്, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് സെക്രട്ടറി എ.പി. അബ്ദുല്ലക്കുട്ടി, കോണ്‍ഫെഡറേഷന്‍ ഓഫ് കോണ്‍ക്രീറ്റ് ഇന്‍ഡസ്ട്രി ചെയര്മാന് സുബൈര്‍ കൊളക്കാടന്‍, ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് ഷാജു കൊല്ലമ്പലത്ത്.
എന്‍. പ്രദീപ് കുമാര്‍, കെ. പവിത്രന് തുടങ്ങിയവര്‍ സംസാരിച്ചു. നിർമാണസമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രധാനപ്പെട്ട നിയമങ്ങളും എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി സെമിനാറും നടന്നു. ലെന്‍സ്ഫെഡ് സ്റ്റേറ്റ് ബില്‍ഡിങ് റൂള്‍ കമ്മിറ്റി ചെയര്മാന് കെ. സലീം, കെ. ഷമീര്‍, കെ. മഹേഷ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

