കത്തികാട്ടി വയോധികയുടെ ആഭരണം കവര്‍ന്ന സംഭവം: കഴിഞ്ഞ ദിവസം പിടിയിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം
text_fieldsരാമനാട്ടുകര: രാമനാട്ടുകരയിൽ മാസങ്ങൾക്കു മുമ്പ് കത്തികാട്ടി വയോധികയുടെ ആഭരണം കവര്‍ന്ന സംഭവത്തിൽ, സമാന കേസിൽ കഴിഞ്ഞ ദിവസം പിടിയിലായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.
രാമനാട്ടുകര നഗരത്തില്‍ പട്ടാപ്പകല്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി വയോധികയുടെ രണ്ടരപ്പവൻ സ്വര്‍ണം കവര്‍ന്ന പരാതിയില്‍ കഴിഞ്ഞ തിങ്കളാഴ്ച പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ചേല്രേമ്പ പോവുങ്ങല് ലക്ഷ്മിയുടെ (69)വളയും മാലയും തട്ടിയെടുത്ത സംഭവത്തിലാണ് കേസ്.
ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. നളന്ദ ആശുപ്രതി പരിസരത്തു നിന്നു വരുകയായിരുന്ന സ്ത്രീയെ സമീപിച്ച അക്രമി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ഒരു പവന് വളയും ഒന്നര പവന്റെ മാലയുമാണ് തട്ടിയെടുത്തത്. ജീവഭയം കാരണമായിരുന്നു ഇവര്‍ പരാതിപ്പെടാതിരുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെ തിരിച്ചറിഞ്ഞാണ് വയോധിക പൊലീസിൽ പരാതി നൽകിയത്.
ഒരാഴ്ച മുമ്പ് തമിഴ്നാട് സ്വദേശിയെ രാമനാട്ടുകരയിൽ വെച്ച് കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിയെടുത്ത സംഭവത്തിൽ കാക്കഞ്ചേരി ചേലേമ്പ്ര പേവുങ്ങൽ ഹൗസിൽ പി. അരുൺ രാജ് (23), പുല്ലിപ്പറമ്പ് സ്വദേശി മാമ്പേക്കാട്ട് വിജേഷ് (37) എന്നിവരെ ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുച്ചിറപ്പള്ളി അറിയലൂര്‍ പനങ്ങൂര്‍ സ്വദേശി പ്രഭാകരന്റെ 90 രൂപയും ഫോണുമാണു രണ്ടുപേർ മോഷ്ടിച്ചത്.
രാമനാട്ടുകര കെ.ടി.ഡി.സി.ക്ക് സമീപമാണ് സംഭവം നടന്നത്. മണ്ണുമാന്തി യന്ത്ര ഓപറേറ്ററായ പ്രഭാകരന് പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ എത്തിയതായിരുന്നു. പിറകെ എത്തിയ മൂന്നംഗ സംഘത്തിലെ ഒരാള്‍ പെട്ടെന്ന് പ്രഭാകരനെ തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കത്തി വെക്കുകയും ഒപ്പമുണ്ടായയാള് കീശയില്‍ നിന്നു പണവും മൊബൈൽ ഫോണും കൈക്കലാക്കി കടന്നുകളയുകയുമായിരുന്നു. പ്രഭാകരന് ബഹളം െവച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചിരുന്നത്. ഈ സംഘം തന്നെയാണ് വയോധികയുടെ സ്വർണാഭരണങ്ങൾ അപഹരിച്ചതെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

