Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസർക്കാറും...

സർക്കാറും കെ.എസ്.ഇ.ബിയും ഒളിച്ചുകളിക്കുന്നു; ഖജനാവിന് നഷ്‌ടം കോടികൾ!

text_fields
bookmark_border
സർക്കാറും കെ.എസ്.ഇ.ബിയും ഒളിച്ചുകളിക്കുന്നു; ഖജനാവിന് നഷ്‌ടം കോടികൾ!
cancel

കോ​ഴി​ക്കോ​ട്: ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്നും കെ.​എ​സ്.​ഇ.​ബി പി​രി​ച്ചെ​ടു​ക്കു​ന്ന കോ​ടി​ക​ൾ സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ എ​ത്താ​തെ ന​ഷ്ട​മാ​കു​ന്നു. സം​സ്ഥാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​നി​യോ​ഗി​ക്കേ​ണ്ട കോ​ടി​ക​ളാ​ണ് ന​ഷ്‌​ട​പ്പെ​ടു​ന്ന​ത്. സാ​ധാ​ര​ണ ഉ​പ​യോ​ക്താ​ക്ക​ളി​ൽ നി​ന്നും കെ.​എ​സ്.​ഇ.​ബി ഈ​ടാ​ക്കു​ന്ന എ​ന​ർ​ജി ചാ​ർ​ജി​ന്റെ 10 ശ​ത​മാ​നം തു​ക​യാ​ണ് സ​ർ​ക്കാ​റി​ന് ന​ഷ്ട​മാ​കു​ന്ന​ത്.

ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്ന് പി​രി​ച്ചെ​ടു​ക്കു​ന്ന തു​ക യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​ന് ന​ൽ​ക​ണ​മെ​ന്ന ച​ട്ടം ലം​ഘി​ച്ചാ​ണ് പ​ണം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത്. വാ​ല​റ്റ് എ​ന്ന സാ​ങ്കേ​തി​ക പ​ദ​ത്തി​ൽ കെ.​എ​സ്.​ഇ.​ബി ക​രു​ത​ൽ ധ​നം പോ​ലെ സൂ​ക്ഷി​ക്കു​ക​യും ഒ​ടു​വി​ൽ നെ​റ്റോ​ഫ് പ്ര​ക്രി​യ​യി​ലൂ​ടെ എ​ഴു​തി ത​ള്ളു​ക​യു​മാ​ണ്.

ഓ​രോ മാ​സ​വും വൈ​ദ്യു​തി ഉ​പ​യോ​ക്താ​ക്ക​ളി​ൽ​നി​ന്നും ശേ​ഖ​രി​ക്കു​ന്ന 140 കോ​ടി​യോ​ളം രൂ​പ​യാ​ണ് ഖ​ജ​നാ​വി​ൽ എ​ത്താ​തെ പോ​കു​ന്ന​ത്. ഈ ​തു​ക സ​ർ​ക്കാ​രി​ലേ​ക്ക് ഒ​ടു​ക്കാ​തി​രി​ക്കാ​ൻ നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ നി​ര​ത്തു​ക​യാ​ണ് പ​തി​വ്. കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്കും നി​ര​ക്ക് കു​റ​ച്ചും കാ​ർ​ഷി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് സ​ബ്സി​ഡി​യോ​ടെ​യും ചി​ല പ്ര​ത്യേ​ക പ​രി​ഗ​ണ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യും വൈ​ദ്യു​തി ന​ൽ​കു​ന്ന​തി​ന്റെ പ​ണം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളി​ൽ നി​ന്നും കെ.​എ​സ്.​ഇ.​ബി​ക്ക് ല​ഭി​ക്കാ​ൻ ഉ​ണ്ടാ​കു​ന്ന കാ​ല​താ​മ​സം മു​ത​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ വൈ​ദ്യു​തി ചാ​ർ​ജ് കു​ടി​ശ്ശി​ക വ​രു​ത്തു​ന്ന​തു​വ​രെ​യു​ള്ള സ്ഥി​രം ക​ണ​ക്കു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് തു​ക ന​ൽ​കാ​തി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​തെ​ല്ലാം ശ​രി​യാ​ണോ എ​ന്ന് പ​രി​ശോ​ധി​യ്ക്കാ​ൻ സ​ർ​ക്കാ​റോ, കു​ടി​ശ്ശി​ക​യു​ടെ വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ അ​ട​ക്കം സ​മ​ർ​പ്പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി​യോ ത​യാ​റാ​കു​ന്നി​ല്ല എ​ന്ന​തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ ഒ​ത്തു​ക​ളി സം​ശ​യം ഉ​യ​രു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് നി​ജ​സ്ഥി​തി റി​പ്പോ​ർ​ട്ട് സ​ഹി​തം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ കെ.​എ​സ്.​ഇ.​ബി​യെ അ​നു​കൂ​ലി​ക്കു​ന്ന റി​പ്പോ​ർ​ട്ടാ​ണ് സ​ർ​ക്കാ​റി​ന് ന​ൽ​കു​ന്ന​ത്. കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​രി​നെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ അ​പൂ​ർ​വം അ​വ​സ​ര​ങ്ങ​ളി​ൽ കെ.​എ​സ്.​ഇ.​ബി ന​ൽ​കു​ന്ന ക​ണ​ക്കു​ക​ളി​ൽ ചി​ല ത​ർ​ക്ക​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ചെ​റി​യ തു​ക​ക​ൾ ഭേ​ദ​ഗ​തി വ​രു​ത്തി അം​ഗീ​ക​രി​ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ.

2013 മു​ത​ൽ 2023 വ​രെ സ​ർ​ക്കാ​രി​ന് വേ​ണ്ടി പി​രി​ച്ചെ​ടു​ത്ത എ​ന​ർ​ജി ഡ്യൂ​ട്ടി തു​ക വാ​ല​റ്റി​ൽ സൂ​ക്ഷി​ച്ച ശേ​ഷം കെ.​എ​സ്.​ഇ.​ബി നി​ര​ത്തി​യ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് സ​ർ​ക്കാ​ർ നെ​റ്റോ​ഫി​ലൂ​ടെ ഒ​ഴി​വാ​ക്കി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ 2023 നു ​ശേ​ഷം ഇ​തു​വ​രെ കെ.​എ​സ്.​ഇ.​ബി ഒ​രു തു​ക​യും ഈ​യി​ന​ത്തി​ൽ സ​ർ​ക്കാ​രി​ന് ന​ൽ​കി​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ കു​ടി​ശ്ശി​ക എ​ത്ര​യു​ണ്ടെ​ന്നും പ്ര​തി​മാ​സം ഇ​ല​ക്ട്രി​സി​റ്റി ഡ്യൂ​ട്ടി​യാ​യി എ​ത്ര​രൂ​പ കെ.​എ​സ്.​ഇ.​ബി ശേ​ഖ​രി​ക്കു​ന്ന​ണ്ടെ​ന്ന​തും കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ക്കാ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണെ​ങ്കി​ലും അ​തി​നൊ​ന്നും ശ്ര​മി​ക്കാ​ത്ത​ത്​ ദു​രൂ​ഹ​മാ​ണ്.

സം​സ്ഥാ​ന ധ​ന​കാ​ര്യ വ​കു​പ്പി​ന്റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി കൃ​ത്യ​മാ​യ വി​വ​ര​ശേ​ഖ​ര​ണ​വും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി ഇ​ല​ക്ടി​സി​റ്റി ഡ്യൂ​ട്ടി, സ​ർ​ക്കാ​ർ കു​ടി​ശ്ശി​ക​ക​ൾ എ​ന്നി​വ​യി​ൽ കൃ​ത്യ​ത വ​രു​ത്തി​യാ​ൽ ഖ​ജ​നാ​വി​ന് വ​രു​മാ​ന​മാ​യി മാ​റേ​ണ്ട തു​ക ന​ഷ്​​ട​മാ​കി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Governmentelectricity billenergyKSEB
News Summary - The government and KSEB are fooling people
Next Story