ഭർത്താവ് ജീവനൊടുക്കി മണിക്കൂറുകൾക്കകം പെൺകുട്ടി കാമുകനൊപ്പം പോയി; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ
text_fieldsചടയമംഗലം: വിദേശത്തുനിന്നെത്തിയ ഭർത്താവ് ആത്മഹത്യ ചെയ്ത് മണിക്കൂറുകൾക്കകം പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടി. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ആയൂർ കുഴിയം സ്വദേശി ജീവനൊടുക്കിയത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മണിക്കൂറുകൾക്കകം ഭാര്യ രണ്ടു വയസുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഒരാഴ്ച മുമ്പാണ് വിദേശത്തുനിന്നും ഭർത്താവ് നാട്ടിലെത്തിയത്. ഒളിച്ചോടിയ പെൺകുട്ടി തിരുവല്ല സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് ഭർതൃ ബന്ധുക്കൾ ആരോപിക്കുന്നര്. ഈ വിവരം അറിഞ്ഞാണ് ഭർത്താവ് നാട്ടിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും പെൺകുട്ടി കാമുകനോടൊപ്പം പോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
യുവാവിന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ നിയമ നടപടി എടുക്കണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു. ഒളിച്ചോടിയ യുവതിയും തിരുവല്ല സ്വദേശിയുമായ കാമുകനും ആയുർ അമ്പലമുക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ഒന്നിച്ച് ജോലി ചെയ്തു വരികയായിരുന്നു. ചടയമംഗലം പൊലീസ് പരാതി സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

