Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്ലീപ്പർ കോച്ചിൽ കയറിയ...

സ്ലീപ്പർ കോച്ചിൽ കയറിയ ജനറൽ ടിക്കറ്റുകാരെ ഇറക്കിവിട്ടു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വാക്കേറ്റം

text_fields
bookmark_border
സ്ലീപ്പർ കോച്ചിൽ കയറിയ ജനറൽ ടിക്കറ്റുകാരെ ഇറക്കിവിട്ടു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വാക്കേറ്റം
cancel
camera_alt

നേത്രാവതി സ്ലീപ്പർ കോച്ചിൽ കയറിയ ജനറൽ ടിക്കറ്റുകാരെ ഇറക്കിവിട്ടതിനെത്തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലുണ്ടായ വാക്കേറ്റം

കോ​ഴി​ക്കോ​ട്: ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലെ ക​ന​ത്ത തി​ര​ക്ക് കാ​ര​ണം നേ​ത്രാ​വ​തി എ​ക്സ്പ്ര​സി​ൽ സ്ലീ​പ്പ​ർ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി​യ ജ​ന​റ​ൽ ടി​ക്ക​റ്റു​കാ​രെ ടി.​ടി.​ആ​ർ ഇ​റ​ക്കി​വി​ട്ട​ത് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.15നാ​ണ് സം​ഭ​വം.

മും​ബൈ​യി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ കോ​ഴി​ക്കോ​ട് എ​ത്തി​യ​പ്പോ​ൾ ജ​ന​റ​ൽ ടി​ക്ക​റ്റ് എ​ടു​ത്ത് 100 ലേ​റെ പേ​ർ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​കെ​യു​ള്ള ര​ണ്ടു ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്റി​ലും നി​ൽ​ക്കാ​ൻ​പോ​ലും ഇ​ട​മി​ല്ലാ​ത്ത​തി​നാ​ൽ യാ​ത്ര​ക്കാ​ർ തൊ​ട്ട​ടു​ത്ത സ്ലീ​പ്പ​ർ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ൽ ക​യ​റി. പി​ന്നാ​ലെ​ത്തി​യ ടി.​ടി.​ആ​ർ ടി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച് എ​ല്ലാ​വ​രെ​യും ഇ​റ​ക്കി​വി​ട്ടു. കൈ​ക്കു​ഞ്ഞു​മാ​യി ക​യ​റി​യ സ്ത്രീ​ക​ളെ​വ​രെ ഇ​റ​ക്കി​വി​ട്ട​താ​യി യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു.

ഇ​ത് യാ​ത്ര​ക്കാ​രും ടി.​ടി.​ആ​റും ത​മ്മി​ൽ വാ​ക്കേ​റ്റ​ത്തി​നി​ട​യാ​ക്കി. നൂ​റോ​ളം യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ട്ടെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം വ​ന്ന ട്രെ​യി​നി​ലാ​ണ് ക​ണ്ണൂ​ർ വ​രെ​യു​ള്ള യാ​ത്ര​ക്കാ​ർ മ​ട​ങ്ങി​യ​ത്. കാ​സ​ർ​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ​ർ രാ​ത്രി വൈ​കി​യും ട്രെ​യി​ൻ കി​ട്ടാ​തെ ദു​രി​തം അ​നു​ഭ​വി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode railway stationKerala Newsgeneral ticketLatest Malayalam News
News Summary - The general ticket holders who boarded the sleeper coach were disembarked; Argument at Kozhikode railway station
Next Story