ഫ്രറ്റേണിറ്റി മൂവ്മെന്‍റ് റിസർവേഷൻ സമ്മിറ്റിന് നാളെ തുടക്കം
text_fieldsകോഴിക്കോട്: അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി എന്നീ ആശയങ്ങൾ അടിസ്ഥാനമാക്കി ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേരള സംഘടിപ്പിക്കുന്ന 'റിസർവേഷൻ സമ്മിറ്റ്' നവംബർ 12, 13 തീയതികളിൽ പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മുൻ യു.ജി.സി ചെയർമാൻ ഡോ. സുഖതോ തൊറാട്ട്, നാഷനൽ ലോ സ്കൂൾ മുൻ ഡയറക്ടർ ഡോ. ജി. മോഹൻ ഗോപാൽ, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിലെ പ്രഫ. സതീഷ് ദേശ്പാണ്ഡെ, മുൻ മന്ത്രി നീലലോഹിത ദാസ് നാടാർ, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ തൻവീർ ഫസൽ, പിന്നാക്ക വികസന കോർപറേഷൻ മുൻ ചെയർമാൻ വി.ആർ. ജോഷി തുടങ്ങിയവർ സംബന്ധിക്കും.
13ന് കോഴിക്കോട് നഗരത്തിൽ റാലിയും മുതലക്കുളത്ത് സംവരണ അവകാശ സമ്മേളനവും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് കേരള ജനറൽ സെക്രട്ടറിമാരായ കെ.കെ. അഷ്‌റഫ്, അർച്ചന പ്രജിത്, വൈസ് പ്രസിഡന്റ് നഈം ഗഫൂർ, ജില്ല പ്രസിഡന്‍റ് മുനീബ് എലങ്കമൽ, ജില്ല ജനറൽ സെക്രട്ടറി തബ്ഷീറ സുഹൈൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.