ഇതാണ് കേരളത്തിലെ ആദ്യത്തെ സ്പെഷൽ സൂപ്പർ മാർക്കറ്റ്
text_fieldsപാലേരി: കടിയങ്ങാട് തണൽ-കരുണ കാമ്പസിൽ വ്യാഴാഴ്ച ഒരു വേറിട്ട സൂപ്പർ മാർക്കറ്റ് തുറക്കും. ഭിന്നശേഷിക്കാർ നേരിട്ട് നടത്തുന്ന കേരളത്തിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ് ആണ് കടിയങ്ങാട് കാമ്പസിൽ പ്രവർത്തനം ആരംഭിക്കുന്നത്.
ഭിന്നശേഷിയുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന ഈ മിനി സൂപ്പർ മാർക്കറ്റിന്റെ പൂർണനിയന്ത്രണം തണൽ കരുണ സ്കൂൾ വൊക്കേഷനൽ വിദ്യാർഥികളാണ് നിർവഹിക്കുന്നത്. ഇതിന്റെ ലാഭം മുഴുവൻ കുട്ടികൾക്കുതന്നെയാണ് വീതിച്ചുനൽകുകയെന്നതും പ്രധാനമാണ്.
കുട്ടികൾ നിർമിച്ച നിരവധി സാധനങ്ങളും ഇവിടെ വിൽപനക്കുണ്ട്. ഭിന്നശേഷി സൗഹൃദസമൂഹം രൂപപ്പെടുത്തുകയും അതുവഴി വിവിധ മേഖലകളിൽ വേർതിരിവുകൾ കൂടാതെ ഇടപെടാൻ സാധിക്കുകയും ചെയ്യുന്നു എന്നതാണ് ഈ സംരംഭത്തിന്റെ സവിശേഷത. ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന മാതൃകാ ചുവടുവെപ്പിന് നാടും നാട്ടുകാരും സജീവ പിന്തുണയുമായി മുന്നിലുണ്ട്. വ്യാഴാഴ്ച 11ന് ഡോ. സചിത്തും തണൽ വിദ്യാർഥികളും ഉദ്ഘാടനം ചെയ്യും. വ്യവസായി ടി.ടി.കെ. അമ്മദ് ഹാജി ആദ്യവിൽപന നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.