Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളർത്തുനായെ മന:പൂർവം...

വളർത്തുനായെ മന:പൂർവം ഒാട്ടോ കയറ്റിക്കൊന്ന െഡ്രെവർ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel
കോഴിക്കോട്: പറയഞ്ചേരിയിൽ വളർത്തുനായെ ഓട്ടോറിക്ഷ കയറ്റിക്കൊന്ന സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്​റ്റ് ചെയ്തു. പറയഞ്ചേരി സ്വദേശി രാമൂട്ടിക്കാവ് എം.ടി. സന്തോഷ് കുമാറിനെയാണ് മെഡിക്കൽ കോളജ് പൊലീസ് പിടികൂടിയത്. ഓട്ടോയും പൊലീസ് കസ്​റ്റഡിയിലെടുത്തു.
നായെ ഓട്ടോ കയറ്റി കൊല്ലുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. പറയഞ്ചേരി ബസ് സ്​റ്റോപ്പിന് സമീപം കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. റോഡിലൂടെ നീങ്ങിയ ജാക്കി എന്ന നായെ മന:പൂർവം ഇടിച്ചുവീഴ്‌ത്തി വാഹനം കയറ്റിയിറക്കിയതാണെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്​ വ്യക്തമായതായി പൊലീസ് പറഞ്ഞു.
വാഹനത്തിനടിയിൽ നിന്നു രക്ഷപ്പെട്ട് ഓടിയ നായ്​ മിനിറ്റുകൾക്കകം അടുത്തുള്ള പറമ്പിൽ തളർന്നുവീണു ചത്തു. പ്രദേശവാസികളായ ആറ് യുവാക്കൾ ചേർന്നായിരുന്നു നായെ വളർത്തിയത്. ഏഴ് വർഷം മുമ്പാണ് ഇവർക്ക് നായെ കിട്ടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#killed dog
News Summary - The driver who killed the dog in the car has been arrested
Next Story