തോട്ടത്താങ്കണ്ടി പാലം നിർമാണം അന്തിമഘട്ടത്തിൽ
text_fieldsകുറ്റ്യാടി പുഴയിൽ തോട്ടത്താങ്കണ്ടിക്കടവിൽ പണിയുന്ന പാലം അന്തിമഘട്ടത്തിൽ
കുറ്റ്യാടി: മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കുറ്റ്യാടി പുഴയിൽ പണിയുന്ന തോട്ടത്താങ്കണ്ടിക്കടവ് പാലം നിർമാണം അന്തിമഘട്ടത്തിൽ. കഴിഞ്ഞ മേയിൽ അവിചാരിതമായുണ്ടായ കനത്ത മഴയിൽ പുഴമധ്യത്തിലെ തൂണിന്റെ നിർമാണം മുടങ്ങിയിരുന്നു. അതിപ്പോൾ പൂർത്തിയാക്കി.
തൂണുകളെ ബന്ധിപ്പിക്കുന്ന ബീം നിർമാണം തുടരുന്നു. മരുതോങ്കര ഭാഗത്ത് അപ്രോച്ച് റോഡ് നിർമാണവും നടക്കുന്നുണ്ട്. തോട്ടത്താങ്കണ്ടി ഭാഗത്ത് നിലവിലെ റോഡ് മണ്ണിട്ടുയർത്തി. ഈ ഭാഗത്ത് പാറക്കടവ് റോഡുമായും മരുതോങ്കര ഭാഗത്ത് ചീനവേലി റോഡുമായാണ് അപ്രോച്ച് റോഡുകൾ ബന്ധിപ്പിക്കുക. ഇപ്പോൾ നിർമാണ പ്രവർത്തനത്തിനു വേണ്ടിയുള്ള താൽക്കാലിക പാലം വഴി മരുതോങ്കര ഭാഗത്തെ ചീനവേലി, പുത്തൻപീടിക ഭാഗത്തുള്ളവർ തോട്ടത്താങ്കണ്ടിയിലെത്തിയാണ് റേഷൻ സാധനങ്ങൾ വാങ്ങുന്നത്. പാലം പൂർത്തിയാകുന്നതോടെ മരുതോങ്കര ഭാഗത്തുള്ളവർക്ക് വേഗത്തിൽ കോഴിക്കോട്ടെത്താനാകും. 9.80 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന് 111 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണുള്ളത്. ഇതിന്റെ ഇരു ഭാഗങ്ങളിൽ ഒന്നര മീറ്റർ വീതിയുള്ള നടപ്പാതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

