Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2026 8:19 AM IST Updated On
date_range 17 Feb 2026 8:19 AM ISTകോർപ്പറേഷൻ കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണു
text_fieldsbookmark_border
camera_alt
ജവഹർ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഐ.എൻ.ടി.യു.സി ഓഫിസിന്റെ സീലിങ് അടർന്നുവീണപ്പോൾ
കോഴിക്കോട്: രണ്ടാം ഗേറ്റിന് സമീപമുള്ള കോർപ്പറേഷൻ കെട്ടിടമായ ജവഹർ ബിൽഡിങ്ങിന്‍റെ സീലിങ് അടർന്നുവീണു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ല കയറ്റിറക്ക് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി ഓഫിസിന്റെ മുകൾഭാഗമാണ് അടർന്നുവീണത്.
ഓഫിസിൽ ഉണ്ടായിരുന്ന സെക്രട്ടറി എം.പി. റഹീം അത്ഭുതകരമായി രക്ഷപ്പെട്ടു. വർഷങ്ങളായി കെട്ടിടം അറ്റകുറ്റപ്പണിനടത്തിയിട്ട്. കെട്ടിടം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, വൈസ് പ്രസിഡന്റ് മൂസാ പന്തിരങ്കാവ്, ജനറൽ സെക്രട്ടറി കെ.പി സക്കീർ എന്നിവർ കോർപറേഷൻ അധികാരികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

