Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർ കനോലി കനാലിലേക്ക്​...

കാർ കനോലി കനാലിലേക്ക്​ മറിഞ്ഞു; സീറ്റ്​ ബെൽറ്റ്​ രക്ഷയായി

text_fields
bookmark_border
car overturned to Connolly canal
cancel
camera_alt

കാ​ര​പ്പ​റ​മ്പ് മെ​യ്ത്ര ആ​ശു​പ​ത്രി​ക്ക്​ സ​മീ​പം ക​നോ​ലി ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ കാ​ർ

കോ​ഴി​ക്കോ​ട്: എ​ട​ക്കാ​ട്ട്​ ക​നോ​ലി ക​നാ​ലി​ലേ​ക്ക് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. കാ​ർ ഓ​ടി​ച്ചി​രു​ന്ന അ​ന്ന​ശ്ശേ​രി എ​ട​ക്ക​ര സ്വ​ദേ​ശി എം.​കെ. സ​ന്തോ​ഷ് കു​മാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സീ​റ്റ്​ ബെ​ൽ​റ്റി​ട്ട​ത്​ ര​ക്ഷ​യാ​യെ​ന്ന്​ ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​രാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. എ​ല​ത്തൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ടൗ​ണി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ കാ​റി​​ന്‍റെ സ്​​റ്റി​യ​റി​ങ് സ്​​റ്റെ​ക്കാ​യി നി​യ​ന്ത്ര​ണം വി​ട്ട് കാ​ർ ക​നാ​ലി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

ഈ ​ഭാ​ഗ​ത്ത് കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ കാ​ർ നേ​രെ ക​നാ​ലി​നു​ള്ളി​ലേ​ക്ക് വീ​ണു. അ​പ​ക​ട ശ​ബ്​​ദം കേ​ട്ട് സ​മീ​പ​വാ​സി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​നും മ​ക​നും ചേ​ർ​ന്ന് ക​നാ​ലി​ലി​റ​ങ്ങി സ​ന്തോ​ഷ് കു​മാ​റി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​നാ​ലി​ൽ വെ​ള്ളം കു​റ​വാ​യി​രു​ന്നു. മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം കാ​ർ ക​നാ​ലി​ൽ താ​ഴ്ന്നു​പോ​യി. കാ​റി​​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

വെ​ള്ളി​മാ​ട്​​കു​ന്ന്​ ഫ​യ​ർ​ഫോ​ഴ്​​സ്​ സ്​​ഥ​ല​ത്തെ​ത്തി. ക്രെ​യി​ൽ ഉ​പ​യോ​ഗി​ച്ച് കാ​ർ ക​ര​ക്കെ​ത്തി​ച്ചു. ക​നോ​ലി ക​നാ​ലി​​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കൈ​വ​രി​യി​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentConnolly Canalcar overturned
News Summary - The car overturned into the Connolly Canal; The seat belt rescued
Next Story