കുടിവെള്ള പൈപ്പ് പൊട്ടിയനിലയിൽ; രണ്ടാഴ്ചയായി വെള്ളായിക്കോട് റൂട്ടിൽ ബസ് മുടങ്ങി
text_fieldsവെള്ളായിക്കോട് റൂട്ടിൽ പൊയിൽതാഴത്ത് കുടിവെള്ള
പദ്ധതിയുടെ പൈപ്പ് ലൈൻ പൊട്ടിയനിലയിൽ
പെരുമണ്ണ: രണ്ടാഴ്ചയോളമായി ബസ് ഗതാഗതം മുടങ്ങിയിട്ടും വെള്ളായിക്കോട്-പെരുമണ്ണ റോഡിലെ കുടിവെള്ള പൈപ്പ് ലൈൻ നന്നാക്കിയില്ല. പൊയിൽതാഴത്താണ് പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളമൊഴുകിക്കൊണ്ടിരിക്കുന്നത്.
രണ്ടിടങ്ങളിൽ റോഡിലെ വളവിൽതന്നെ കുഴിയെടുത്ത് മൂടാതെ ഇട്ടത് യാത്രക്കാർക്കും ഭീഷണിയാണ്. മാസങ്ങളോളമായി ഒരേസ്ഥലത്തുതന്നെ പല തവണയാണ് പൈപ്പ് പൊട്ടുന്നത്. എന്നിട്ടും ശാശ്വത പരിഹാരം കാണാൻ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല.
പല ദിവസങ്ങളിലും കരാർ തൊഴിലാളികൾ ഒരു മുന്നറിയിപ്പുമില്ലാതെയാണ് റോഡ് വെട്ടിപ്പൊളിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒരേസ്ഥലത്ത് മൂന്നു തവണയാണ് പൈപ്പ് പൊട്ടിയത്. സ്കൂൾ ബസുകളുൾപ്പെടെ ഈ റൂട്ടിലെ വാഹന ഗതാഗതം തടസ്സപ്പെട്ടിട്ട് ദിവസങ്ങളായിട്ടും അധികൃതർ ഇതിനു പരിഹാരം കാണാൻ തയാറായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

