പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടിവലിച്ച രണ്ടു പേർ അറസ്റ്റിൽ
text_fieldsകുമ്മങ്കോട് ടൗണിൽ പോത്തിനെ ഓട്ടോയിൽ കെട്ടിവലിക്കുന്നു
നാദാപുരം: കോഴിക്കോട് നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയിൽ കെട്ടിവലിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. കുമ്മങ്കോട്ടെ മാംസ വിൽപനശാല നടത്തിപ്പുകാരായ പുളിക്കൂൽ ഉസ്മാൻ (45), തയ്യുള്ളതിൽ ബീരാൻ (40) എന്നിവരാണ് അറസ്റ്റിലായത്.
മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ തടയൽ നിയമപ്രകാരമാണ് കേസ്. സംഭവസമയം ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിൽ എടുത്തിട്ടുണ്ട്.
അറവുശാലയിലേക്ക് കൊണ്ടുപോകുന്ന പോത്തിനെ ഓട്ടോയുമായി കയറിൽ ബന്ധിച്ച് ഒാടിച്ചുപോവുകയായിരുന്നു. ഓട്ടോക്കുപിന്നാലെ ഏറെ സാഹസപ്പെട്ടാണ് പോത്ത് ഓടിയെത്തിയത്. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് നാട്ടിൽ ചർച്ചയായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

