Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദമ്പതികളെ ആക്രമിച്ച...

ദമ്പതികളെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ ​

text_fields
bookmark_border
arrest
cancel
camera_alt

മു​ഹ​മ്മ​ദ്

അ​ജ്മ​ൽ

കോ​ഴി​ക്കോ​ട്: ദ​മ്പ​തി​ക​ളെ ബൈ​ക്കി​ലെ​ത്തി ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ന​ടു​വ​ട്ടം സ്വ​ദേ​ശി എ​ൻ.​വി. ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​ജ്മ​ലി​നെ​യാ​ണ് (23) ന​ട​ക്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​​ത്തോ​ടെ മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ന് സ​മീ​പ​ത്തെ ട്രാ​ഫി​ക് സി​ഗ്ന​ലി​ലാ​ണ് സം​ഭ​വം.

സി​നി​മ ക​ണ്ട് മ​ട​ങ്ങ​വേ ഇ​രി​ങ്ങാ​ട​ൻ പ​ള്ളി സ്വ​ദേ​ശി അ​ശ്വി​നെ​യും ഭാ​ര്യ​യെ​യും ര​ണ്ട് ബൈ​ക്കു​ക​ളി​ലാ​യെ​ത്തി​യ അ​ഞ്ചം​ഗ സം​ഘ​ത്തി​ലെ മു​ഹ​മ്മ​ദ് അ​ജ്മ​ൽ പാ​ട്ടു​പാ​ടി ക​ളി​യാ​ക്കു​ക​യും മോ​​ശ​മാ​യി പെ​രു​മാ​റു​ക​യു​മാ​യി​രു​ന്നു. ഇ​ത് ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ശ്വി​നെ ഇ​യാ​ൾ മ​ർ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ദ​മ്പ​തി​ക​ൾ, സം​ഘ​മെ​ത്തി​യ ബൈ​ക്കി​ന്റെ ന​മ്പ​ർ സ​ഹി​തം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​തും പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​തും. പ്ര​തി​യെ പ​രാ​തി​ക്കാ​ര​ൻ തി​രി​ച്ച​റി​ഞ്ഞു. അ​തേ​സ​മ​യം രാ​ത്രി​ത​ന്നെ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും പൊ​ലീ​സ് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ വൈ​കി​യെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. പ്ര​തി​യെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​താ​യി ന​ട​ക്കാ​വ് പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assaulting casearrest
News Summary - The accused was arrested in the case of assaulting the couple
Next Story