തനിമ കലാ സാഹിത്യ വേദി അബ്ദുറഹ്മാൻ മങ്ങാടിനെ ആദരിച്ചു
text_fieldsഅബ്ദുറഹ്മാൻ മങ്ങാടിനെ തനിമ കലാ സാഹിത്യ വേദി കേരള ആദരിക്കുന്നു
കോഴിക്കോട്: എഴുത്തുകാരനും അപൂർവ ചരിത്രരേഖകളുടെ സൂക്ഷിപ്പുകാരനുമായ അബ്ദുറഹിമാൻ മങ്ങാടിനെ തനിമ കലാ സാഹിത്യ വേദി കേരള ആദരിച്ചു. വിവിധ ഭാഷകളിലെ അതുല്യകൃതികളും ചരിത്രരേഖകളും തേടിനടന്ന് ശേഖരിക്കുകയും അവ മലയാളികൾക്കുവേണ്ടി സൂക്ഷിച്ചുവെക്കുകയും ചെയ്ത എഴുത്തുകാരനാണ് അബ്ദുറഹ്മാൻ മങ്ങാട്. അക്കാദമികവും അല്ലാത്തതുമായ ഒട്ടേറെ ഗവേഷകർക്ക് അദ്ദേഹം മാർഗദർശി ആയിട്ടുണ്ട്. തനിമ സംഘടിപ്പിച്ച ചിന്താസഹവാസത്തിന്റെ ഭാഗമായാണ് ആദരം സംഘടിപ്പിച്ചത്.
തനിമ രക്ഷാധികാരി ടി. മുഹമ്മദ് വേളം, ജനറൽ സെക്രട്ടറി ഫൈസൽ കൊച്ചി, സെക്രട്ടറി ഡോ. ജമീൽ അഹ്മദ്, പി.ടി. കുഞ്ഞാലി, സക്കീർ ഹുസൈൻ തൃശൂർ, സമീൽ ഇല്ലിക്കൽ, അബ്ദുൽ ഹമീദ് മാസ്റ്റർ, ബാബു സൽമാൻ തുടങ്ങിയവർ സംസാരിച്ചു.

