'തണൽ റിസർച്ച് ഇനീഷ്യേറ്റീവ്' ഉദ്ഘാടനം ചെയ്തു
text_fieldsകോഴിക്കോട്: സാമൂഹിക സന്നദ്ധ സംഘടനയായ തണൽ ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ പുതിയ ഗവേഷണ വിഭാഗമായ 'തണൽ റിസർച്ച് ഇനീഷ്യേറ്റീവി'ന്റെ ഉദ്ഘാടനവും കോഴിക്കോട് ഇഖ്‌റ ഇന്റർനാഷണൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററുമായുള്ള ഗവേഷണ പങ്കാളിത്ത ധാരണാപത്രത്തിൽ ഒപ്പുവെക്കലും മലാപ്പറമ്പിലെ തണൽ ഹെഡ് ഓഫീസിൽ നടന്നു. അഡ്വ. കെ. ജയന്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ ജനങ്ങളുടെ അനുഭവങ്ങളിൽ നിന്നും പ്രായോഗിക പ്രവർത്തനങ്ങളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി ക്രെഡിബിൾ ആയ തെളിവുകൾ രൂപപ്പെടുത്താനും, അത് ശാസ്ത്രീയമായി പ്രയോജനപ്പെടുത്താനുമാണ് തണൽ റിസർച്ച് ഇനീഷ്യേറ്റീവിലൂടെ ലക്ഷ്യമിടുന്നത്.
തണൽ ദയാ റീഹാബിലിറ്റേഷൻ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ. ഇദ്‌രീസ് വി. അധ്യക്ഷത വഹിച്ചു. ഇഖ്‌റ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. പി.സി. അൻവർ സംസാരിച്ചു. തണൽ റിസർച്ച് ഹെഡ് ഡോ. ഷക്കീല വി, തണൽ സീനിയർ കൺസൾട്ടന്റ് ഡോ. സേതുമാധവൻ വാര്യർ, ഇഖ്‌റ കെയർ ചെയർമാൻ ഡോ. ഫിറോസ് അസീസ്, ഡോ. ഇജാസ് പിള്ളൈ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അമൃത സ്കൂൾ ഓഫ് മെഡിസിൻ പബ്ലിക് ഹെൽത്ത് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ജെബി ജോസ് ഒലിക്കൽ നയിച്ച 'റിസർച്ച് മെത്തേഡ്സ് ആൻഡ് SPSS' വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

