എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsനംഷിദ്
താമരശ്ശേരി: ഒന്നര കിലോ കഞ്ചാവും 12 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശിയായ അമ്പായത്തോട് ഷാനിദ് മന്‍സില്‍ നംഷിദിനെയാണ് (36) കോഴിക്കോട് റൂറല്‍ എസ്പി ആര്. കറപ്പസ്വാമിയുടെ നിർദേശപ്രകാരം നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എസ്. ഷാജി, താമരശ്ശേരി ഡിവൈ.എസ്.പി പി. അബ്ദുല്‍ മുനീര്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് പിടികൂടിയത്.
മോട്ടോര്‍ സൈക്കിളും ഇലക്ട്രോണിക് ത്രാസും കസ്റ്റഡിയിലെടുത്തു. ബംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍നിന്ന് മയക്കുമരുന്നെത്തിച്ച് കോഴിക്കോട്, വയനാട് ജില്ലകളില്‍ വിൽപന നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
സ്പെഷല്‍ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു പൂക്കോട്ട്, എ.എസ്.ഐ വി.സി. ബിനീഷ്, താമരശ്ശേരി എസ്.ഐ വി.പി. അഖില്‍, രാമചന്ദ്രന്, സീനിയര്‍ സി.പി.ഒ പി.പി. ഷിനോജ്, സുനിത, എ.കെ. ഷൈജല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

