വീട്ടിൽ കയറി അക്രമം: പ്രതികൾ റിമാൻഡിൽ
text_fields
താമരശ്ശേരി: കന്നൂട്ടിപ്പാറയിൽ വീട്ടിൽ കയറി അക്രമം നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന നാലുപേർ അറസ്റ്റിൽ. പ്രതികളായ കന്നൂട്ടിപ്പാറ വട്ടത്ത് മണ്ണിൽ അബ്ദുൽ മജീദ് (48), ഷൗക്കത്തലി (45), അബ്ദുൽ സലീം (38), അബ്ദുൽ ഷരീഫ് (34) എന്നിവരെ റിമാൻഡ് ചെയ്തു.
ഒളിവിൽ കഴിഞ്ഞ പ്രതികൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതേത്തുടർന്ന് െപാലീസിനു മുന്നിൽ ഹാജരാവുകയായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 30ന് രാത്രി 9.30ഓടെയായിരുന്നു അക്രമം.
കന്നൂട്ടിപ്പാറയിൽ എസ്റ്റേറ്റ് പുറമ്പോക്കിൽ കൃഷി നടത്തിയതിനെ ചൊല്ലിയുണ്ടായ തർക്കമായിരുന്നു അക്രമത്തിനു കാരണം. ഗുരുതരമായി പരിക്കേറ്റ വലിയ പീടിയേക്കൽ ഹംസ (55), മകൻ ഷമീർ (30), മറ്റു മൂന്ന് കുടുംബാംഗങ്ങൾ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

