Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightഡ്രൈവറെ മർദിച്ച് വാഹനം...

ഡ്രൈവറെ മർദിച്ച് വാഹനം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

ജംഷീര്‍ രാമചന്ദ്രന്‍

താ​മ​ര​ശേ​രി: വെ​സ്റ്റ് കൈ​ത​പ്പൊ​യി​ലി​ല്‍ ഡ്രൈ​വ​റെ മ​ർ​ദി​ച്ച് വാ​ഹ​നം ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ര്‍ന്ന കേ​സി​ല്‍ ര​ണ്ടു​പേ​രെ താ​മ​ര​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​റ്റ​പ്പാ​ലം ചാ​ക്കി​യാ​വി​ല്‍ രാ​മ​ച​ന്ദ്ര​ന്‍ എ​ന്ന സ്വ​ത്ത് രാ​മ​ച​ന്ദ്ര​ന്‍ (34), ഒ​റ്റ​പ്പാ​ലം പു​ന്നാ​ടി​യി​ല്‍ ജം​ഷീ​ര്‍ (36) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 11ന് ​രാ​ത്രി 12.30ന് ​വെ​സ്റ്റ് കൈ​ത​പ്പൊ​യി​ലി​ല്‍ ബൊ​ലേ​റോ പി​ക്അ​പ് വാ​ന്‍ റോ​ഡ് സൈ​ഡി​ല്‍ നി​ര്‍ത്തി​യി​ട്ട് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഡ്രൈ​വ​ര്‍ വേ​ങ്ങ​ര സ്വ​ദേ​ശി ഷാ​ഹി​ദി​നെ മ​ർ​ദി​ച്ച് റോ​ഡി​ല്‍ ത​ള്ളി​യ​ശേ​ഷം ഇ​വ​ര്‍ വാ​ഹ​ന​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ന്റെ ഡാ​ഷ് ബോ​ര്‍ഡി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 65,000 രൂ​പ ക​വ​ര്‍ന്ന​ശേ​ഷം വാ​ഹ​നം കൊ​ടു​വ​ള്ളി​ക്ക് സ​മീ​പം ഉ​പേ​ക്ഷി​ച്ചു.

താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി അ​ഷ്റ​ഫ് തെ​ങ്ങി​ല​ക്ക​ണ്ടി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം താ​മ​ര​ശ്ശേ​രി എ​സ്‌.​ഐ വി.​കെ. റ​സാ​ഖ്, എ.​എ​സ്‌.​ഐ​മാ​രാ​യ ടി. ​സ​ജീ​വ്, എ​സ്. സു​ജാ​ത്, സ്‌​പെ​ഷ​ല്‍ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​ന്‍.​എം. ജ​യ​രാ​ജ​ന്‍, പി.​പി. ജി​നീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ല​ത്തു​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKozhikode News
News Summary - Two persons were arrested in the case of beating the driver and hijacking the vehicle and stealing money
Next Story