ലഹരി ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
text_fieldsrepresentative image
താമരശ്ശേരി: നിരോധിത ലഹരി ഉൽപന്നങ്ങളുമായി താമരശ്ശേരിയിൽ രണ്ടുപേർ പിടിയിൽ. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻകുന്നിൽ താമസിക്കുന്ന ചാലുമ്പാട്ടിൽ അഷ്റഫ് എന്ന കിടു (42), ചുങ്കം കമ്മട്ടിയേരിക്കുന്ന് ഷാജി (42) എന്നിവരെയാണ് താമരശ്ശേരി പൊലീസ് പിടികൂടിയത്.
താമരശ്ശേരി ചുങ്കത്ത് വെച്ച് ഞായറാഴ്ച വൈകീട്ടാണ് ഹാൻസ്, പാൻപരാഗ്, കൂൾ എന്നിവയടക്കം 1900 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ ഇവരിൽനിന്ന് പിടികൂടിയത്. കർണാടകയിൽനിന്ന് പച്ചക്കറി കയറ്റിവരുന്ന വാഹനത്തിൽ ഒളിപ്പിച്ചായിരുന്നു പുകയില ഉൽപന്നങ്ങൾ കടത്തിയത്.
താമരശ്ശേരി സി.ഐ മുഹമ്മദ് ഹനീഫ, എസ്.ഐമാരായ ശ്രീജേഷ്, സുരേഷ്, അജിത്ത്, സീനിയർ സി.പി.ഒ സൂരജ്, സി.പി.ഒ മാരായ ജിലു സെബാസ്റ്റ്യൻ, ഷൈജൽ, ലേഖ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

