Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനത്തില്‍ വേട്ടക്കിറങ്ങിയ മൂന്നംഗ സംഘം പിടിയില്‍

text_fields
bookmark_border
തോക്കും തിരകളും പിടിച്ചെടുത്തു
വനത്തില്‍ വേട്ടക്കിറങ്ങിയ മൂന്നംഗ സംഘം പിടിയില്‍
cancel
camera_alt

കട്ടിപ്പാറ വനത്തില്‍ വേട്ടക്കിറങ്ങി വനപാലകരുടെ പിടിയിലായ മൂന്നംഗസംഘം

താമരശ്ശേരി: കട്ടിപ്പാറ കല്ലുള്ളതോട് വനത്തിനുള്ളില്‍ വേട്ടക്കിറങ്ങിയ മൂന്നംഗസംഘം പിടിയില്‍. കൂട്ടാലിട അവിടനല്ലൂര്‍ കാപ്പുമ്മല്‍ ദാമോദരന്‍ (56), കല്ലുള്ളതോട് പെരിന്തൊടി എന്‍.കെ. വല്‍സന്‍ (52), കല്ലുള്ളതോട് പെരുംതൊടിയില്‍ അനശ്വര്‍രാജ് (32) എന്നിവരെയാണ് താമരശ്ശേരി റെയ്ഞ്ച് ഫോറസ്​റ്റ്​ ഓഫിസര്‍ പി. സുധീര്‍ നെരോത്തി​​െൻറ നേതൃത്വത്തിള്ള വനപാലകസംഘം പിടികൂടിയത്.

ഒരു തോക്കും അഞ്ച് തിരകളും ഒരു കത്തിയും രണ്ട് ടോര്‍ച്ചുകളും ഇവരില്‍നിന്ന്​ കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പുതുപ്പാടി സെക്​ഷന്‍ ഫോറസ്​റ്റ്​ ഓഫിസര്‍ പി.ടി ബിജു, ഗ്രേഡ് എസ്.എഫ്.ഒ കെ.ബാബു, ബി.എഫ്.ഒമാരായ സി. ദീപേഷ്, എന്‍. ജേഷ്്, കെ.വി. ശ്രീനാഥ്, വാച്ചര്‍മാരായ രവി, ലാലുമോന്‍, നാസര്‍, ഡ്രൈവര്‍ ഷബീര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story