Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈങ്ങാപ്പുഴയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം

text_fields
bookmark_border
മൂന്നര ലക്ഷം വിലമതിക്കുന്ന സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങളാണ് മോഷണം പോയത്.
ഈങ്ങാപ്പുഴയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം
cancel

താമരശ്ശേരി: ഈങ്ങാപ്പുഴയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. മുന്നര ലക്ഷം വിലമതിക്കുന്ന സ്വർണത്തിൽ പൊതിഞ്ഞ ആഭരണങ്ങളാണ് മോഷണം പോയത്.

കൈതപ്പൊയിൽ പുൽകുഴിയിൽ ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള സിമ്പിൾ ഗോൾഡ് കവറിങ് കടയിലാണ് മോഷണം നടന്നത്. സ്ഥാപനത്തിന്‍റെ ഷട്ടറിന്‍റെയും ഗ്ളാസിന്‍റെയും പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നതെന്നാണ് അനുമാനിക്കുന്നത്.

ഗോൾഡ് കവറിങ് ആഭരണങ്ങൾ കവരുന്നതിന്‍റെ ദ്യശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. താമരശ്ശേരി പൊലീസും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Theft by breaking the shutters of a shop in Ingapuzha
Next Story