Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞ്​ പണംതട്ടി

text_fields
bookmark_border
ബൈക്കിലെത്തിയ സംഘം മുഖത്ത് മുളകുപൊടി എറിഞ്ഞ്​ പണംതട്ടി
cancel

താ​മ​ര​ശ്ശേ​രി: ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം യു​വാ​വി​‍െൻറ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ്​ പ​ണം ത​ട്ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത്​ ഓ​ട​ക്കു​ന്ന്-​ചെ​മ്പ്ര റോ​ഡി​ലാ​ണ് സം​ഭ​വം.

കൊ​ടു​വ​ള്ളി ഭാ​ഗ​ത്തു​നി​ന്നു ബൈ​ക്കി​ല്‍ വ​രു​േ​മ്പാ​ൾ പി​ന്തു​ട​ര്‍ന്നെ​ത്തി​യ സം​ഘം മു​ള​കു​പൊ​ടി എ​റി​ഞ്ഞ ശേ​ഷം ബൈ​ക്ക് ച​വി​ട്ടി​വീ​ഴ്ത്തി മ​ടി​യി​ല്‍നി​ന്ന്​ എ​ട്ടു ല​ക്ഷം രൂ​പ ക​വ​രു​ക​യാ​യി​രു​ന്നു​വെ​ന്ന്​ ഇ​ര​യാ​യ ആ​ൾ പ​റ​ഞ്ഞു.

ബ​ഹ​ളം കേ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഓ​ടി​ക്കൂ​ടു​മ്പോ​ഴേ​ക്കും ഇ​രു​വ​രും ചെ​മ്പ്ര-​ഈ​ർ​പ്പോ​ണ വ​ഴി ര​ക്ഷ​പ്പെ​ട്ടു. കു​ഴ​ല്‍പ​ണ ഇ​ട​പാ​ടു​കാ​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

Show Full Article
TAGS:money snatching Robbery 
News Summary - The group on the bike threw chili powder in his face and swindled money
Next Story