ഒളിവുജീവിതം നയിച്ച സ്ഥാനാർഥി വോട്ടർമാരെ കാണാനെത്തി
text_fieldsഒളിവിലായിരുന്ന നിയുക്ത വാർഡ് മെംബർ ബാബു കുടുക്കിൽ കരിങ്ങമണ്ണ വാർഡിൽ വോട്ടർമാർക്ക് നന്ദി
പറയാനെത്തിയപ്പോൾ
താമരശ്ശേരി: ഒളിവുജീവിതം നയിച്ച സ്ഥാനാർഥി വോട്ടർമാരെ കാണാനെത്തി. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കരിങ്കമണ്ണ പതിനൊന്നാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച കുടുക്കിൽ ബാബുവാണ് തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം കഴിഞ്ഞ് തെരഞ്ഞെടുക്കപ്പെട്ട ശേഷം വോട്ടർമാരെ കാണാനെത്തിയത്. ഫ്രഷ് കട്ട് വിരുദ്ധ സമര സമിതി ചെയർമാനായ കുടുക്കിൽ ബാബു ഫ്രഷ് കട്ട് വിരുദ്ധ സമരവുമായി ബന്ധപ്പെട്ട ഒളിവിൽ കഴിയുകയായിരുന്നു. നാമനിർദേശ പത്രിക നൽകാനോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനോ ഒളിവിൽ ആയിരുന്നതുകാരണം ബാബു എത്തിയിരുന്നില്ല.
ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ബാബു നാട്ടിലെത്തിയത്. ബാബു വാർഡിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ട് നന്ദി അറിയിച്ചു. അരയറ്റകുന്നുമ്മലിൽ യു.ഡി.എഫ് പ്രവർത്തകർ ബാബുവിന് സ്വീകരണം നൽകി.പി.പി. ഹാഫിസ് റഹ്മാൻ, എ.കെ. അഷ്റഫ്, കെ.കെ. അഷ്റഫ്, എ.കെ. ഹമീദ് ഹാജി, അനിൽ, അഷ്റഫ്, എ.കെ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

