Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightഅനുമതിയായി; തടഞ്ഞിട്ട...

അനുമതിയായി; തടഞ്ഞിട്ട ഭീമൻ ട്രെയിലറുകൾ നാളെ താമരശ്ശേരി ചുരം കയറും

text_fields
bookmark_border
thamarassery churam
cancel

താ​മ​ര​ശ്ശേ​രി: ചു​ര​ത്തി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ൽ മൂ​ന്നു മാ​സ​ത്തി​ലേ​റെ​യാ​യി അ​ടി​വാ​ര​ത്ത് ത​ട​ഞ്ഞി​ട്ട ഭീ​മ​ൻ ട്രെ​യി​ല​റു​ക​ൾ ര​ണ്ടും ക​ട​ത്തി​വി​ടാ​ൻ ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സം താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി. ടി.​കെ. അ​ഷ്റ​ഫും ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗ​വും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യ​ത്.

ട്രെ​യി​ല​റി​ലെ ച​ര​ക്കു​നീ​ക്ക​ത്തി​ന്റെ ക​രാ​റു​കാ​രാ​യ അ​ണ്ണാ​മ​ലൈ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി ജി​ല്ല ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ്യാ​ഴാ​ഴ്ച രാ​ത്രി 11ഓ​ടെ ട്രെ​യി​ല​റു​ക​ൾ ചു​രം ക​യ​റി​ത്തു​ട​ങ്ങും. ട്രെ​യി​ല​റു​ക​ൾ ചു​രം ക​യ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി വി​വ​രം ല​ഭി​ച്ച​താ​യി ഡി​വൈ.​എ​സ്.​പി. ടി.​കെ. അ​ഷ്റ​ഫ് പ​റ​ഞ്ഞു.

ട്രെ​യി​ല​റു​ക​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ ദേ​ശീ​യ​പാ​ത​ക്കോ വ​നം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ സാ​മ​ഗ്രി​ക​ൾ​ക്കോ നാ​ശ​ന​ഷ്ട​മു​ണ്ടാ​യാ​ൽ ഈ​ടാ​ക്കാ​നാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ഡെ​പ്പോ​സി​റ്റും ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ർ​ട്ടി​ഫി​ക്ക​റ്റും സാ​ക്ഷ്യ​പ​ത്ര​വു​മാ​ണ് ക​മ്പ​നി​യോ​ട് ജി​ല്ല ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ചു​ര​ത്തി​ൽ ആം​ബു​ല​ൻ​സ് ഒ​ഴി​ച്ചു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ ഓ​ട്ടം നി​ർ​ത്തി​വെ​ച്ചാ​ണ് ട്രെ​യി​ല​റു​ക​ൾ ക​ട​ത്തി​വി​ടു​ക. ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കും. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ ചെ​ല​വു​ക​ളും അ​ണ്ണാ​മ​ലൈ ക​മ്പ​നി​ത​ന്നെ വ​ഹി​ക്ക​ണം.

നെ​സ്ലെ ക​മ്പ​നി​ക്ക് പാ​ൽ​പ്പൊ​ടി​യും മ​റ്റും നി​ർ​മി​ക്കാ​ൻ കൊ​റി​യ​യി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത കൂ​റ്റ​ൻ യ​ന്ത്ര​ങ്ങ​ളു​മാ​യി ക​ർ​ണാ​ട​ക​യി​ലെ ന​ഞ്ച​ൻ​കോ​ട്ടേ​ക്കു പു​റ​പ്പെ​ട്ട ട്രെ​യി​ല​റു​ക​ൾ സെ​പ്റ്റം​ബ​ർ പ​ത്തി​നാ​ണ് താ​മ​ര​ശ്ശേ​രി​ക്ക​ടു​ത്ത് പു​ല്ലാ​ഞ്ഞി​മേ​ട്ടി​ലും എ​ലോ​ക​ര​യി​ലു​മാ​യി ത​ട​ഞ്ഞി​ട്ട​ത്.

പി​ന്നീ​ട് അ​ടി​വാ​ര​ത്തേ​ക്ക് ട്രെ​യി​ല​റു​ക​ൾ മാ​റ്റി. നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്ന ട്രെ​യി​ല​ർ ജീ​വ​ന​ക്കാ​രി​ൽ മി​ക്ക​വ​രും അ​ടി​വാ​ര​ത്ത് തി​രി​ച്ചെ​ത്തി. മാ​സ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ശേ​ഷം ട്രെ​യി​ല​റു​ക​ൾ​ക്ക് ചു​രം ക​യ​റാ​ൻ അ​നു​മ​തി ല​ഭി​ച്ച​തി​ന്റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thamarassery churamtrailers
News Summary - The blocked giant trailers will climb the thamarassery pass
Next Story