Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് കത്തിച്ചു
text_fieldsbookmark_border
സാമൂഹിക വിരുദ്ധർ കത്തിച്ച ബൈക്ക്
താമരശ്ശേരി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹികവിരുദ്ധർ കത്തിച്ചു. പുതുപ്പാടി ചെറുപ്ലാട് വനഭൂമിയിൽ താമസിക്കുന്ന ഇരുമ്പൻ മുഹമ്മദലിയുടെ ഹീറോ ഗ്ലാമർ ബൈക്കാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള പെരുമ്പള്ളി അങ്ങാടിയിൽ കത്തിച്ച നിലയിൽ കണ്ടത്.
സംഭവത്തിൽ അയൽവാസി പെരുമ്പള്ളി ചെറുപ്ലാട് ഫൈസലിനെ (49) താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. 2019ൽ മുഹമ്മദലിയുടെ വീടിനുനേരെയും ആക്രമണമുണ്ടായിരുന്നു. ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിനാണ് തന്നെ ചിലർ ആക്രമിക്കുന്നതെന്ന് മുഹമ്മദലി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Next Story

