Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ സംരക്ഷണ ഭിത്തി തകർന്നു; അപകട ഭീഷണി
text_fieldsbookmark_border
താമരശ്ശേരി: ചുരത്തില്‍ ഒമ്പതാം വളവിനു സമീപം സംരക്ഷണഭിത്തി തകര്‍ന്ന് അപകട ഭീഷണിയുണ്ടായിട്ടും പുനര്‍നിർമാണത്തിന് നടപടിയില്ല.
യാത്രക്കാരും സഞ്ചാരികളും വിശ്രമത്തിനും ചുരം പ്രകൃതി കാഴ്ചകൾക്കുമായി വാഹനം നിർത്തുന്ന സ്ഥലമാണിത്. മാസങ്ങൾക്കു മുമ്പ് കെ.എസ്.ആര്.ടി.സി ബസ് ഇടിച്ചാണ് ഇരുമ്പ് കമ്പികൊണ്ട് നിർമിച്ച സംരക്ഷണ ഭിത്തി തകര്‍ന്നത്. അന്ന് നിയന്ത്രണംവിട്ട ബസ് ഈ സംരക്ഷണഭിത്തിയില്‍ ഇടിച്ചാണ് നിന്നത്.
ഭിത്തി പുനര്‍നിർമിക്കണമെന്നാവശ്യപ്പെട്ട് ചുരം സംരക്ഷണ സമിതിയും മറ്റു സംഘടനകളും ദേശീയപാത അധികൃതര്‍ക്ക് പരാതി നല്കിയിരുെന്നങ്കിലും നടപടിയില്ലെന്നാണ് ആക്ഷേപം.
Next Story

