ഡി.എഫ്.ഒയെ തടഞ്ഞ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിൽ
text_fieldsതാമരശ്ശേരി: പരിസ്ഥിതിലോല മേഖലയുടെ കരട് വിജ്ഞാപനം സംബന്ധിച്ച വിശദീകരണത്തിന് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെത്തിയ ഡി.എഫ്.ഒ എം. രാജീവനെ തടഞ്ഞുവെച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍.യു.ഡി.എഫ് പ്രാദേശിക നേതാക്കളായ അഡ്വ. ബിജു കണ്ണന്തറ, അഷ്റഫ് കോരങ്ങാട്, ഫസല്‍ കാരാട്ട്, നിയാസ് ഇല്ലാപ്പറമ്പില്, ജസീല്‍ പുതുപ്പാടി, ബേബി തോമസ് എന്നിവരെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ ഉേദ്യാഗസ്ഥെൻറ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, തടഞ്ഞുവെച്ച് മര്‍ദിക്കല്‍, നിയമവിരുദ്ധമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വെള്ളിയാഴ്ച താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.വ്യാഴാഴ്ച രാവിലെ താമരശ്ശേരി വനംവകുപ്പ് ഓഫിസിലെത്തിയ ഡി.എഫ്.ഒ തിരിച്ചുപോകാനിറങ്ങിയപ്പോള്‍ കരിങ്കൊടി കാണിച്ച് തടഞ്ഞുവെക്കുകയായിരുന്നു.

