സുമനസ്സുകളുടെ കാരുണ്യം തേടി സമ്രൂദ്
text_fieldsസമ്രൂദ്
താമരശ്ശേരി: രക്താര്‍ബുദം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സമ്രൂദിെൻറ ചികിത്സക്കായി നാട്ടുകാര്‍ ജനകീയ കമ്മിറ്റിക്ക് രൂപം നല്കി. പരപ്പന്‍പൊയിലില്‍ വാടകക്ക് താമസിക്കുന്ന കെ.എം. അബ്ദുല്‍ ഖാദറിെൻറ മൂത്തമകനായ സമ്രൂദ് (17) ചികിത്സയിലായതോടെ ബേക്കറിസാധനങ്ങള്‍ ഉണ്ടാക്കി വിറ്റിരുന്ന അഞ്ചംഗ കുടുംബത്തിെൻറ വരുമാനം നിലച്ചിരിക്കുകയാണ്. സമ്രൂദിെൻറ ചികിത്സക്ക് ലക്ഷങ്ങള്‍ ചെലവാകും.
ഖാദറിെൻറ ഭാര്യക്കും വൃദ്ധയായ ഉമ്മക്കും നിത്യേന മരുന്ന് വേണം. വീട്ടുവാടകപോലും നല്‍കിയിട്ട് മാസങ്ങളായി. കുന്നിക്കൽ മഹല്ല് കമ്മിറ്റി ട്രഷറർ െക.ടി. അബൂബക്കർ ചെയര്‍മാനായും താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് എം.ടി. അയ്യൂബ് ഖാന് കണ്‍വീനറായും കുന്നിക്കല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി സി. ഹുസൈന് ട്രഷററായും കമ്മിറ്റി രൂപാത്കരിച്ചിട്ടുണ്ട്. താമരശ്ശേരി ഫെഡറൽ ബാങ്കില്‍ 14140100229895 നമ്പറില്‍ അക്കൗണ്ട് (ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആര്.എല്‍ 0001414) തുടങ്ങിയിട്ടുണ്ട്. 9072718685 നമ്പറില്‍ ഗൂഗിൾപേ-ഫോൺപേ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9061331173, 8086057143, 9746884523.

