പ്രതിഷേധം; ദേശീയപാത പുനരുദ്ധാരണ പ്രവൃത്തിക്ക് വേഗത കൂടി
text_fieldsദേശീയപാത താമരശ്ശേരിക്കടുത്ത് പുല്ലാഞ്ഞിമേട്ടിൽ റോഡിലെ ചളി നീക്കിയ ഭാഗത്തുകൂടി വാഹനങ്ങള്‍
കടന്നുപോകുന്നു
താമരശ്ശേരി: േദശീയപാതയിൽ പുല്ലാഞ്ഞിമേട്, പെരുമ്പള്ളി എന്നിവിടങ്ങളില്‍ ഇഴഞ്ഞുനീങ്ങുന്ന റോഡ് പണിക്കെതിരെ പ്രതിഷേധം ശക്തമായതോടെ േറാഡ് പ്രവൃത്തിക്ക് വേഗത കൂടി.
തിങ്കളാഴ്ച കൂടുതല്‍ മണ്ണുമാന്തിയന്ത്രങ്ങള്‍ എത്തിച്ചു. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ചരൽക്കല്ലുകൾ ഇറക്കിനിരത്തി ചളി ഒഴിവാക്കി.
റോഡില്‍ ചളി നിറഞ്ഞതിനാല്‍ കഴിഞ്ഞദിവസം നിരവധി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുകയും െെബക്ക് യാത്രികർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച പുലർച്ച ചരക്കുലോറി റോഡില്‍നിന്ന് തെന്നിമാറി വൈദ്യുതിത്തൂണ് തകര്‍ത്ത് മരത്തില്‍ തട്ടിനിന്നതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
മറ്റൊരു ടിപ്പര്‍ ലോറിയും റോഡില്‍നിന്ന് തെന്നിമാറിയിരുന്നു. അപകടസാധ്യതയുള്ള ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍പോലും കരാറുകാര്‍ തയാറായിരുന്നില്ല.

