Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightഫിലിപ് റമ്പാനച്ചന്...

ഫിലിപ് റമ്പാനച്ചന് അന്ത്യാഞ്​ജലി അർപ്പിച്ച് മലയോര ജനത

text_fields
bookmark_border
ഫിലിപ് റമ്പാനച്ചന് അന്ത്യാഞ്​ജലി അർപ്പിച്ച് മലയോര ജനത
cancel
camera_alt

എം.കെ. രാഘവൻ എം.പി, വി.എം. ഉമ്മർ മാസ്​റ്റർ എന്നിവർ അന്ത്യോപചാരം അർപ്പിക്കുന്നു

ഈങ്ങാപ്പുഴ: തിങ്കളാഴ്ച നിര്യാതനായ പുതുപ്പാടി സെൻറ്​ പോൾസ് ആശ്രമം സുപ്പീരിയർ റവ. കെ.ഐ. ഫിലിപ് റമ്പാനച്ചന് അന്ത്യാഞ്​ജലി അർപ്പിച്ച് മലയോര ജനത. കോഴിക്കോട് ബിലാത്തിക്കുളം കത്തീഡ്രലിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരം വിലാപയാത്രയായി ബുധനാഴ്ച ഉച്ചക്ക് ര​േണ്ടടെയാണ് ഈങ്ങാപ്പുഴ സെൻറ ജോർജ് വലിയപള്ളിയിൽ എത്തിച്ചത്. നാലുവരെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ ജാതി^മത^രാഷ്​ട്രീയ ഭേദമെന്യേ മലയോര ജനത വലിയ പള്ളിയിലെത്തി.

താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, എം.കെ. രാഘവൻ എം.പി, കാരാട്ട് റസാഖ് എം.എൽ.എ, വി.എം. ഉമ്മർ മാസ്​റ്റർ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. നാ​േലാടെ മൃതദേഹം വിലാപയാത്രയായി കാക്കവയൽ സെൻറ്​ ഗ്രിഗോറിയോസ് ദേവാലയത്തിൽ എത്തിച്ച് അഞ്ചു വരെ പൊതുദർശനത്തിനുവെച്ചു. തുടർന്ന് മൃതദേഹം പുതുപ്പാടി ബാലഭവൻ ആശ്രമത്തിലെത്തിച്ചു.

വ്യാഴാഴ്​ച രാവിലെ 10ന്​ സംസ്​കാര ശുശ്രൂഷകൾ ആരംഭിക്കും. ചടങ്ങുകൾക്ക് തിരുമേനിമാരായ ഡോ. യുഹാനോൻ മാർ തേവോ ദോറസ്, ഡോ. യഹോനോൻ മാർ ക്രിസോസ്​റ്റമോസ്, ഡോ. മാത്യൂസ് മാർവേ റിയോസ്, ഡോ. എബ്രഹാം മാർഎപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാർ നിക്കേ ദിമോസ്, ഡോ.സഖറിയാസ് മാർ അപ്രേം എന്നിവർ കാർമികത്വം വഹിക്കും. ത​െൻറ കർമമണ്ഡലത്തിലൊന്നായ പുതുപ്പാടി സെൻറ്​ പോൾസ് ആശ്രമ ചാപ്പലിനോട് ചേർന്ന് പ്രത്യേകം തയാറാക്കിയ ഖബറിടത്തിലാണ് അന്ത്യവിശ്രമം കൊള്ളുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Philip Rambanachanhomage
Next Story