Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThamarasserychevron_rightപ്രവാസി യുവാവിനെ...

പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ

മു​ഹ​മ്മ​ദ്

സ​ഫ്‍വാ​ൻ

താ​മ​ര​ശ്ശേ​രി: പ്ര​വാ​സി യു​വാ​വ് പ​ര​പ്പ​ൻ​പൊ​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. താ​മ​ര​ശ്ശേ​രി കു​ടു​ക്കി​ലു​മ്മാ​രം ന​ടു​വി​ൽ പീ​ടി​ക​യി​ൽ മു​ഹ​മ്മ​ദ്‌ സ​ഫ്‌​വാ​നെ​യാ​ണ് (27) ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് താ​മ​ര​ശ്ശേ​രി ഡി​വൈ.​എ​സ്.​പി അ​ഷ്‌​റ​ഫ്‌ തെ​ങ്ങി​ല​ക്ക​ണ്ടി താ​മ​ര​ശ്ശേ​രി​യി​ൽ​വെ​ച്ച് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നു ര​ണ്ടു ദി​വ​സം മു​മ്പ് പ്ര​തി​ക​ൾ​ക്ക് ഷാ​ഫി​യു​ടെ വീ​ടും റോ​ഡു​ക​ളും കാ​ണി​ച്ചു​കൊ​ടു​ത്ത​ത് ഇ​യാ​ളും മു​ഹ​മ്മ​ദ്‌ ഷി​ബി​ലി, മു​ഹ​മ്മ​ദ്‌ നി​സാ​ബ് എ​ന്നി​വ​രു​മു​ൾ​പ്പെ​ട്ട സം​ഘ​മാ​യി​രു​ന്നു. ഇ​യാ​ൾ ഷാ​ഫി​യു​ടെ കൂ​ടെ ദു​ബൈ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​മ​യ​ത്ത് ഷാ​ഫി ഇ​യാ​ൾ​ക്ക്‌ ക്രി​പ്റ്റോ ക​റ​ൻ​സി ഇ​ട​പാ​ടി​ൽ 15 ല​ക്ഷം ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​താ​യും പി​ന്നീ​ട് പ​ല​ത​വ​ണ ചോ​ദി​ച്ചി​ട്ടും ആ ​പ​ണം ന​ൽ​കാ​ത്ത​തും ഇ​യാ​ൾ​ക്ക് ഷാ​ഫി​യോ​ടു​ള്ള വി​രോ​ധ​ത്തി​നു കാ​ര​ണ​മാ​യ​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​നു​ശേ​ഷം സ​ഫ്‍വാ​ൻ ബം​ഗ​ളൂ​രു, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ലാ​യി​രു​ന്നു. പൊ​ലീ​സ് ഇ​യാ​ൾ​ക്കു​വേ​ണ്ടി ലു​ക്കൗ​ട്ട്‌ നോ​ട്ടീ​സ് ഇ​റ​ക്കി​യി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ ഏ​ഴു പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. പ്ര​തി​യെ താ​മ​ര​ശ്ശേ​രി ജെ.​എ​ഫ്.​സി.​എം കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casekidnappingarrest
News Summary - One more person arrested in the case of kidnapping of an expatriate
Next Story